login
ലാവ്‌ലിന്‍ അഴിമതിക്കേസ്: ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി വേഗത്തിലാക്കണമെന്ന് സിബിഐ കോടതി

ആറാം പ്രതിയായ ട്രെന്‍ഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17നാണ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തത്. 2010 നവംബറില്‍ കൊച്ചി സിബിഐ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: 86.25 കോടി രൂപയുടെ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ കാനഡയിലുള്ള ആറാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാനുള്ള നടപടി  ത്വരിതപ്പെടുത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയെ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി സനില്‍കുമാര്‍ വിമര്‍ശിച്ചു.  

പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 2020 നവംബര്‍ 23ന് സിബിഐ കോടതിയില്‍ സമയം തേടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കൈമാറല്‍ പ്രക്രിയ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നടപടികള്‍ വേഗത്തിലാക്കാന്‍ സിബിഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങള്‍ കാനഡയിലേക്കയച്ച വാറണ്ടില്‍ കനേഡിയന്‍ അധികൃതര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നത് തങ്ങള്‍ക്കറിയില്ലെന്ന് കാണിച്ച് സിബിഐ പ്രോസിക്യൂട്ടര്‍ 2020 ഫെബ്രുവരി 20 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജഡ്ജി സനില്‍കുമാറിനെ ചൊടിപ്പിച്ചിരുന്നു.  നിരുത്തരവാദപരമായ റിപ്പോര്‍ട്ടുമായി വന്നാല്‍ അതില്‍ ഒപ്പ് വച്ച സിബിഐ ഉദ്യോഗസ്ഥന്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതി ഓര്‍മിപ്പിച്ചു. വിശദമായ നടപടി റിപ്പോര്‍ട്ട് ഹാജരാക്കാനും സിബിഐ എസ്പിയോട് കോടതി ഉത്തരവിട്ടിരുന്നു.

ഇന്ത്യയില്‍ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്ത് ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത് 'എക്‌സ്ട്രാഡിഷന്‍ നിയമ' പ്രകാരമാണ്. കോടതി പുറപ്പെടുവിച്ച വാറണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴിയാണ് കാനഡയിലെ വിദേശകാര്യ മന്ത്രാലയത്തിന് അയയ്ക്കുന്നത്. അതനുസരിച്ച്  ഇന്റര്‍പോള്‍, റോ എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കാനഡയിലെ മജിസ്‌ട്രേട്ട്  മുമ്പാകെ പ്രതിയെ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ശേഷമാണ് പ്രതിയെ കാനഡ കോടതി റിമാന്‍ഡ് ചെയ്ത് ഇന്ത്യന്‍ എംബസിക്കു കൈമാറേണ്ടത്.  

ആറാം പ്രതിയായ ട്രെന്‍ഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17നാണ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തത്. 2010 നവംബറില്‍ കൊച്ചി സിബിഐ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1995 ആഗസ്റ്റ് 10 ന് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി അഴിമതി കരാറുണ്ടാക്കിയത് വഴി സംസ്ഥാന ഖജനാവിന് 86.25 കോടി രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചുവെന്നും കമ്പനി അവിഹിത സാമ്പത്തിക നേട്ടവുമുണ്ടാക്കിയെന്നുമാണ് കേസ്.

 

  comment

  LATEST NEWS


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍


  ആചാരപൂര്‍വ്വം ഇരുമുടികെട്ടുമായി പതിനെട്ടാംപടി കയറി ഗവര്‍ണര്‍ ശബരിമലയില്‍; നെയ്‌തേങ്ങ സമര്‍പ്പിച്ച് ശബരീശനെ മനംനിറയെ കണ്ടു തൊഴുത് ആരിഫ് മുഹമ്മദ് ഖാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.