login
''പുലര്‍ച്ചെ പോലീസുവന്ന് വലിച്ചിഴച്ചു; ഉടുതുണി മാറാന്‍പോലും അനുവദിക്കാതെ വലിച്ചിറക്കി മോളേ''; ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്.

കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

തിരുവനന്തപുരം: ''ഉറങ്ങേരുന്നു മോളേ...പിള്ളേരും കൊച്ചുങ്ങളും...വെളുപ്പിനെ പോലീസുവന്ന് വലിച്ചിഴച്ച്...അപ്പനപ്പൂപ്പന്മാരുടെ കാലത്ത് ഇവിടെ വന്നതാ... എന്നിട്ടും വീടും കുടിയും എല്ലാം ഇടിച്ചുനിരത്തി... പ്രായമായ പെൺകുട്ടികളെപോലും തുണിമാറാൻ സമ്മതിച്ചില്ല... ഞങ്ങളെ എല്ലാരേംകൂടെ പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടു... മരിക്കുംമുമ്പ് ആ ഭൂമിയിലൊന്ന് കയറണം മോളേ...'' ഇത്രയും പറഞ്ഞപ്പോഴേക്കും ആർത്തലച്ച് കരഞ്ഞ് ആ വൃദ്ധ ശോഭാ സുരേന്ദ്രന്റെ നെഞ്ചിലേക്ക് വീണുപോയി. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ പതറാത്ത ശോഭാസുരേന്ദ്രന് ആ അമ്മയുടെ കണ്ണീരിനുമുന്നിൽ  പിടിച്ചുനിൽക്കാനായില്ല. ആ അമ്മയുടെ വാക്കുകളിലെ തീ, മാതൃത്വത്തിന്റെ വേദന അറിയുന്ന ശോഭയുടെ മിഴികളെയും ഈറനണിയിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. പേമാരിപോലെ പ്രസംഗിക്കുന്ന ശോഭ ആശ്വാസവാക്കുകൾക്ക് വേണ്ടി പതറി. ഒടുവിൽ ആ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇടിമുഴക്കം പോലെ പറഞ്ഞു... 'തിരിച്ചുപിടിക്കും ആ ഭൂമി... ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.'

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്. അവരുടെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് ദാഹജലംപോലും നൽകാതെ ഒറ്റ മുറിയിൽ അസിസ്റ്റന്റ് കമ്മീഷണറോഫീസിൽ 12 മണിക്കൂറാണ് അടച്ചിട്ടിരുന്നത്. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ വിട്ടയച്ചത്. തലചായ്ക്കാനിടം നഷ്ടപ്പെട്ട ആറിലധികം കുടുംബങ്ങൾക്ക് ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കൽ സമരത്തിലിരിക്കേണ്ടിവന്നു. ഇപ്പോഴും അവർക്ക് സ്വന്തം ഭൂമിയിൽ പ്രവേശിക്കാനായിട്ടില്ല.

തൃപ്പാപ്പ് മഹാദേവക്ഷേത്രത്തിന്റെ എഴുന്നെള്ളത്തിന് ചൂട്ടുപിടിച്ച് വെളിച്ചം നൽകാൻ അവകാശം ഉണ്ടായിരുന്ന പട്ടികജാതി വിഭാഗത്തിലെ കുടുംബാംഗങ്ങളാണ് ഇവർ. ഈ കുടുംബങ്ങളുടെ മുൻതലമുറക്കാരനായ അനന്തകാളിക്ക് താമസിക്കാനും കൃഷിക്കുമായി 1922ൽ തിരുവിതാംകൂർ രാജാവാണ്  50 സെന്റ് സ്ഥലംനൽകിയത്. ആസ്ഥലത്ത് ആറ്  തലമുറകളായി ഈ കുടംബങ്ങൾ ജീവിക്കുന്നു. ഈ സ്ഥലം ഇന്നും രേഖകളിൽ ദേവസ്വം വക സ്ഥലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വകാര്യവ്യക്തി വില്ലേജ് ഓഫീസറെ സ്വാധീനിച്ച് തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയിൽ നൽകി അനുകൂലമായ വിധി സമ്പാദിച്ചു. അതേസമയം കുടിഒഴിപ്പിക്കരുത് എന്ന് മുൻസിഫ് കോടതിയിൽ നിന്ന് ഉത്തരവ് കുടുംബങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇത് പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ ബോദ്ധ്യപ്പെടുത്തിയിട്ടും ഹൈക്കോടതി ഉത്തരവുണ്ട് എന്ന് പറഞ്ഞ് കുടിയിറക്കുകയായിരുന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ പോലീസ് അവരുടെ വീടും കൃഷിയും സമ്പാദ്യവും നശിപ്പിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകർ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരസത്യഗ്രഹം ഉൾപ്പെടെയുള്ള സമരം നടത്തിയിരുന്നു.  

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഈ അമ്മമാരുടെ കണ്ണീരു തുടയ്ക്കുമെന്ന് ശോഭ ഉറപ്പുനൽകി. ഇവർക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാൻ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്തവർക്കു വേണ്ടിയായിരിക്കും തന്റെ മുഴുവൻ പരിശ്രമവുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് ശോഭ മടങ്ങിയത്.

  comment

  LATEST NEWS


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍


  ഫ്രഞ്ച് ലീഗില്‍ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്


  2015ലെ ചിത്രം ഉപയോഗിച്ച് യോഗി സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ യുപി; വീണ്ടും മാപ്പ് പറഞ്ഞ് ചാനല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.