×
login
സോഷ്യല്‍ ഫോറസ്ട്രി ഇല്ലാതാകുന്നു; വനം വകുപ്പ് ജീവനക്കാര്‍ അമര്‍ഷത്തില്‍; 40 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ ഇല്ലാതാകും

ഇത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാക്കാനുള്ള തീരുമാനം നടപ്പായാല്‍ ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള നൂറിലധികം തസ്തികകളും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ പിസിസിഎഫ് വരെയുള്ള 250 തസ്തികകളും ഇല്ലാതാകുമെന്ന് അവര്‍ പറയുന്നു

കൊല്ലം: വനം വകുപ്പിലെ ജനകീയമുഖമായ സോഷ്യല്‍ ഫോറസ്ട്രിയെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. വൃക്ഷത്തൈ ഉത്പാദനവും വിതരണവും സംബന്ധിച്ച പുതിയ തീരുമാനമാണ് കാരണം. 

ഇത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാക്കാനുള്ള തീരുമാനം നടപ്പായാല്‍ ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള നൂറിലധികം തസ്തികകളും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ പിസിസിഎഫ് വരെയുള്ള 250 തസ്തികകളും ഇല്ലാതാകുമെന്ന് അവര്‍ പറയുന്നു. നിലവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സര്‍വ്വീസില്‍ വരുന്ന ഒരാള്‍ പതിനഞ്ചിലധികം വര്‍ഷം എടുത്താണ് ആദ്യ പ്രമോഷന്‍ ആയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആകുന്നത്.  

എതിര്‍ത്ത് ബിഎംഎസ്

സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലുള്ള 180ലേറെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളും 40 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളും ഇല്ലാതാക്കാനേ തീരുമാനം ഉപകരിക്കൂ എന്ന് ബിഎംഎസ് നേതൃത്വത്തിലുള്ള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്. നീക്കം വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ പ്രൊമോഷന്‍ വീണ്ടും നീളുന്നതിന് കാരണമാകുമെന്നും ഇതിനെതിരെ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറിക്കും മേധാവിക്കും പരാതി നല്കിയതായും ഫോറസ്റ്റ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി. ജയനും സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് സൂര്യയും അറിയിച്ചു.

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.