കോഴിക്കോട്: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സോളാറിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി. എല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് ശേഷം ബാക്കി ബോര്‍ഡിന് വില്ക്കുമ്പോള് ചെറിയ വരുമാനം ലഭിക്കുമെന്നത് കുടുംബത്തിന് ആശ്വാസമാകും.
കേരളത്തില്‍ മുഴുവന്‍ ഇ-ഓട്ടോറിക്ഷ പദ്ധതി നടപ്പിലാക്കാന്‍ ആലോചനയുണ്ട്. ഇതിന് സഹായകരമാവുന്ന വിധത്തില്‍ വളരെ ചുരുങ്ങിയ പലിശയ്ക്ക് ഇ-ഓട്ടോറിക്ഷ വാങ്ങാനുള്ള വായ്പ നല്‍കാമെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. 250 രൂപ ദിവസം അടക്കുകയാണെങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങാന്‍ പ്രയാസമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: