×
login
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി ‍റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം

ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിനെ ഏര്‍പ്പെടുത്തയിരുന്നെങ്കിലും ആയിരങ്ങള്‍ റാലിക്കുവേണ്ടി നിരത്തില്‍ ഇറങ്ങിയതോടെ നഗരത്തിലെ ഗതാഗത സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെടുകയായിരുന്നു.

കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളന റാലിയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായത് മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗത കുരുക്ക്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ റാലിയാണ് എറണാകുളം നഗരത്തെ അപ്പാടെ കുരുക്കിയത്. വിവിധ ജില്ലകളില്‍ നിന്നായി ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. 

സംസ്ഥാന സമ്മേളനം നടക്കുന്ന സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ടൗണ്‍ഹാള്‍ ചുറ്റി സമ്മേളനവേദിയില്‍ തന്നെ റാലി അവസാനിക്കുകയായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ, കാക്കനാട്, ആലുവ, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് എറണാകുളത്തിലേയ്ക്ക് പോകാനാവാതെ കുടുങ്ങുകയായിരുന്നു. കൂടാതെ വിദൂര ജില്ലകളില്‍ നിന്നെത്തിയവരുടെ എയര്‍ബസ് പോലുള്ള വാഹനങ്ങള്‍ ഇടറോഡുകളിലടക്കം പാര്‍ക്ക് ചെയ്തത് കുരുക്കിന്റെ ആക്കം കൂട്ടി.  


ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിനെ ഏര്‍പ്പെടുത്തയിരുന്നെങ്കിലും ആയിരങ്ങള്‍ റാലിക്കുവേണ്ടി നിരത്തില്‍ ഇറങ്ങിയതോടെ നഗരത്തിലെ ഗതാഗത സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കിടന്നതിന് ശേഷം റാലി അവസാനിച്ചതോടെയാണ് റോഡിലെ വാഹനങ്ങള്‍ക്ക് നീങ്ങാനായത്. പ്രദേശത്തെ ചെറു റോഡുകളുടേയും സ്ഥിതി വിഭിന്നമായിരുന്നില്ല.

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.