×
login
കേസരി ആസ്ഥാനത്ത് 'സ്‌നേഹബോധി' രണ്‍ജി പണിക്കര്‍‍ അനാച്ഛാദനം ചെയ്തു; ചുമര്‍ച്ചിത്ര ശില്പം അനാവരണം ചെയ്ത് കെ.എന്‍.എ ഖാദര്‍

ചിത്തശുദ്ധി കൈവരിക്കുക എന്നതാണ് ബുദ്ധ ദര്‍ശനത്തിന്റെ സാരം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു

 

കോഴിക്കോട്: ശ്രീബുദ്ധനേയും വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും സൃഷ്ടിക്കാന്‍ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. മനുഷ്യത്വത്തിന്റെ ഈശ്വരസാക്ഷാത്കാരങ്ങളാണ് ഇത്തരം വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു.  കേസരി ഭവന്‍ ക്യാമ്പസില്‍ നടന്ന ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. കേസരി വാരിക ഓഫീസ് അങ്കണത്തിലെ നാട്ടുമാഞ്ചുവട്ടില്‍ ധ്യാനനിരതനായ ശ്രീബുദ്ധന്റെ പ്രതിമയും അനുബന്ധ വിഷയത്തില്‍ ചുവര്‍ ശില്‍പ്പവും കിളികള്‍ക്ക് കുടിനീര്‍ക്കുടവും ചേര്‍ന്നതാണ് 'സ്‌നേഹബോധി'.  ശില്‍പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നിര്‍വ്വഹിച്ചു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എക്കാലത്തും പ്രസക്തമായ ദര്‍ശനത്തെ നമുക്ക് നല്‍കിയ മഹാത്മാവാണ് ശ്രീബുദ്ധനെന്ന്  ജെ. നന്ദകുമാര്‍ പറഞ്ഞു. സനാതനധര്‍മ്മവും ബുദ്ധദര്‍ശനവുമൊക്കെ സത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു എന്നാണ് പഠിപ്പിക്കുന്നത്. മനുഷ്യനെ സമത്വാവസ്ഥയിലേക്കുയര്‍ത്തുന്നതിലൂടെ മാത്രമേ ദുഃഖങ്ങള്‍ മാറുകയുള്ളു എന്നാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്. യോഗാഗ്നിയിലൂടെ വേണം സമത്വം കൈവരിക്കാന്‍. തെറ്റായ സകല കാര്യങ്ങളെയും ഇല്ലാതാക്കി ചിത്തത്തെ കൂടുതല്‍ പ്രകാശമാനമാക്കണം. ചിത്തശുദ്ധിക്കുള്ള മാര്‍ഗം ത്രിപിടകങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്.  ഭാരതീയ ദര്‍ശനത്തെ ബുദ്ധദര്‍ശനം നശിപ്പിച്ചു എന്നൊക്കെയുള്ള പ്രചാരണം തെറ്റാണ്. നിലവിലുള്ള ഭാരതീയ ദര്‍ശനത്തെ ബൗദ്ധദര്‍ശനം കൂടുതല്‍ ശരിയിലേക്ക് നയിക്കുകയാണുണ്ടായത്. ഭാരതീയ ദര്‍ശനങ്ങള്‍ ഒരിക്കലും ശരിയില്‍ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചിട്ടില്ല. ശ്രീബുദ്ധനെ പോലുള്ള മഹാത്മാക്കളെ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഗവേഷണപഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. 


ആര്‍ട്ടിസ്റ്റ് മദനന്‍, ശില്‍പി സുനില്‍ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.