login
ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

ചിത്തരി തിരുനാള്‍ കുട്ടിയായിരുന്നപ്പോള്‍ ആണ് രണ്ടു വധശ്രമങ്ങള്‍. മൂന്നാമത്തേത്‌ മഹാരാജാവായി അധികാരം ഏറ്റെടുത്ത ദിവസം

തിരുവനന്തപുരം:  തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്  ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയ്‌ക്കെതിരെ  ഒന്നിലേറെ തവണ വധശ്രമം ഉണ്ടായി. തീയിട്ടും വെടിവെച്ചും അപകടം ഉണ്ടാക്കിയും അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു. മഹാരാജാവിന്റെ സഹോദര പുത്രിയും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി 'ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീ ചിത്ര സാഗ'  എന്ന അവരുടെ പുതിയ പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന വധ ശ്രമത്തിന്റെ കഥ പുറത്തു വിട്ടത്.

ചിത്തരി തിരുനാള്‍ കുട്ടിയായിരുന്നപ്പോള്‍ ആണ് രണ്ടു വധശ്രമങ്ങള്‍.  

രാത്രിയില്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുകകയായിരുന്ന മഹാറാണി സേതു പാര്‍വതി ബായി ഇടയക്ക് ഞെട്ടി ഉണര്‍ന്ന് ചിത്തിര തിരുനാള്‍ കിടന്നുറങ്ങിയ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടത് ഒരാള്‍ കുട്ടിയുടെ മെത്തയില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നതാണ്.  അല്പം വൈകിയിരുന്നെങ്കില്‍ മെത്തയിലും പുതപ്പിലും തീ ആളി പടര്‍ന്നേനെ.

കൊല്ലത്തെ ഒരു പ്രമുഖന്‍ തോക്ക് നല്‍കുകയും വധിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും  ആലപ്പുഴ സ്വദേശി കുറ്റസമ്മതം നടത്തിയതിന്റെ വിവരവും  പുസ്തകത്തിലുണ്ട്.

ചിത്തിര തിരുനാള്‍ മഹാരാജാവായി അധികാരം ഏറ്റെടുത്ത ദിവസം നഗരത്തിലൂടെ ഘോഷയാത്ര ഉണ്ടായിരുന്നു. മഹാരാജാവിന് കയറാനുള്ള തേരിന്റെ  തുകല്‍ മൂടിയ ചട്ടം ഒരു വശം അറുത്തുവെച്ചിരുന്നു.  തേരു മുന്നോട്ടെടുത്താല്‍ ഉടന്‍ നുകം പിളര്‍ന്ന് വണ്ടിയില്‍ ആള്‍ ഇരിക്കുന്ന ഭാഗം തല കീഴായി മറിയും.  എഴുന്നള്ളത്ത് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

 

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.