×
login
സ്വപ്നസുരേഷുമായി അമ്മിഞ്ഞപ്പാല്‍ ചാറ്റ്; പിന്നാലെ ശ്രീജിത് പണിക്കരു‍ടെ ട്രോള്‍:"രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ..."

തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചാറ്റ് ചെയ്തതിന്‍റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. "രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ..." എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.

തിരുവനന്തപുരം: തനിക്ക് അമ്മിഞ്ഞപ്പാല്‍  ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്  സെക്രട്ടറി  ചാറ്റ് ചെയ്തതിന്‍റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. "രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ..." എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.  

Facebook Post: https://www.facebook.com/panickar.sreejith/posts/6056378067715551

തിങ്കളാഴ്ച ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ്    രവീന്ദ്രനും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ അതിരുവിട്ട വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സ്വപ്നയോട് തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് വരെ രവീന്ദ്രന്‍ പറയുന്നുണ്ട്.  അതേ സമയം 2020ല്‍  സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്‍റെ മറുപടി.  പുതിയ ചാറ്റുകള്‍ പുറത്തുവന്നതോടെ രവീന്ദ്രന് ഇഡിയ്ക്ക് മുന്നില്‍ ഒളിച്ചുകളിക്കാനാവില്ല. സ്വപ്നയുടെ കളഞ്ഞുപോയെന്ന് കരുതിയിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് ഈ നിര്‍ണ്ണായകമായ ചാറ്റ് ഇഡിയ്ക്ക് ലഭിച്ചതെന്ന് പറയുന്നു.  


തിങ്കളാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധത്തിന്‍റെ ചാറ്റുകള്‍ അതിന് മുന്‍പാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലൈഫ്  മിഷനുമായി ബന്ധപ്പെട്ട കേസില്‍ രവീന്ദ്രനും കുരുക്ക് മുറുകും. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. 

ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി ഇടപാട് നടന്നതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ ഒട്ടേറെ പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം  ഒരു പക്ഷെ  ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് വരെ പുറത്തുവന്നേയ്ക്കാമെന്നും സംശയിക്കപ്പെടുന്നുണ്ട്.  

 

 

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.