മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ 24 ന്യൂസ് ചാനല്‍ നടത്തിയ കള്ളക്കളികള്‍ ഓരോന്നായി പുറത്തു വരുന്നു. പാര്‍ട്ടി ചാനലായിരുന്ന കൈരളിപോലും ചെയ്യാതിരുന്ന തീതിയിലുള്ള വിടുപണി സിപിഎമ്മിനുവേണ്ടി 24 ന്യൂസ് നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തായിക്കൊണ്ടിരിക്കുന്നത്. ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ പിടിച്ച പുലിവാല് ചെമ്പോലയില്‍ നില്‍ക്കില്ല. 'മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കേരള പൊലീസില്‍ ശബരിമല വിരുദ്ധ അജന്‍ഡ സ്വീകരിച്ചിരുന്ന ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 24 ന്യൂസുമായുള്ള ഒത്തുകളിയിലാണ് 2018 ഡിസംബറില്‍ മനീതി സംഘം ശബരിമലയില്‍ എത്തിയത്.
കേരളത്തിലെ മറ്റു മാധ്യമങ്ങളെയെല്ലാം തെറ്റിദ്ധരിപ്പിച്ച ശേഷമാണ് കേരള പൊലീസ് സംഘവും 24 ന്യൂസ് അവതാരകന് അരുണ്‍ കുമാറും 'മനീതി' സംഘത്തെ സ്വീകരിച്ചാനയിക്കാന്‍ മധുരയിലെത്തിയത്. 'മനീതി' സംഘത്തിലെ 30 പേര് ചെന്നൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്കു പുറപ്പെടുമെന്നാണ് മറ്റു മാധ്യമങ്ങളെ കേരള പൊലീസ് തെറ്റിദ്ധരിപ്പിച്ചിരുന്നത്.
മധുരയില്‍ 'മനീതി' സംഘം പുറപ്പെടാനായി കേരള പൊലീസ് സംഘത്തോടൊപ്പം ബസില്‍ കയറുന്ന ദൃശ്യം 24 ചാനല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തു. സംഘം ബസില്‍ കുമളിയിലെത്തുമെന്നുമെന്നു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റു ചാനലുകള്‍ ഒബി വാനുകളുമായി കുമളിയിലേക്കു പാഞ്ഞു. കുമളിയില്‍ നിന്നു മനീതി സംഘത്തെ പിന്തുടര്‍ന്ന ചാനലുകളെ പൊലീസ് ജീപ്പ് വഴിമുടക്കി തടഞ്ഞിട്ടതോടെ യാത്രാവിവരങ്ങള്‍ ലഭ്യമല്ലാതായി. തുടര്‍ന്നു ശബരിമലയില്‍ സംഘം എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്. അയ്യപ്പ ഭക്തര്‍ കല്ലെറിഞ്ഞ് ഓടിച്ചതിനാല്‍ 11 പേരടങ്ങിയ മനീതി സംഘത്തിനു സന്നിദാനത്തിന് അടുത്തെങ്ങുമെത്താതെ പാഞ്ഞോടി രക്ഷപ്പെടേണ്ടി വന്നെന്നു മാത്രം.
പൊലീസ് യൂണിഫോമില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയയെയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാളിനെയും പൊലീസ് യൂണിഫോമില്‍ സന്നിധാനത്ത് എത്തിക്കാനുള്ള പദ്ധതിയിലും 24 ന്യൂസിനു പങ്കുണ്ടായിരുന്നു എന്നതു പുറത്തു വരുന്നുണ്ട്.ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയുടെയും സുഹൃത്താണ് രഹ്ന ഫാത്തിമ.യുവതീ പ്രവേശന ദൗത്യങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തത്. ശബരിമല ക്ഷേത്ര ഉടമസ്ഥതയുടെ കാര്യത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു വ്യാജ ചെമ്പോല വാര്‍ത്തയുടെ ലക്ഷ്യം.
ശബരിമല യുവതീ പ്രവേശന വിഷയം ചര്‍ച്ചാവിഷയമാക്കുന്നതിലും ചാനല്‍ പ്രധാന പങ്ക് വഹിച്ചു. 2018 ഒക്ടോബര്‍ 11നു സംപ്രേഷണം ചെയ്ത 'ശ്രീകണ്ഠന് നായര്‍ ഷോ'യില്‍ യുവതീ പ്രവേശനത്തിനു വേണ്ടി ശ്രീകണ്ഠന് നായര്‍ ഘോരഘോരം വാദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചു യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണെന്ന വാദമാണ് ചര്‍ച്ചയില്‍ ശ്രീകണ്ഠന് നായര്‍ ഉന്നയിച്ചത്.
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ