×
login
പിറന്നാള്‍ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി പീഡനം; വെട്ടിയാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഫേസ്ബുക്കിലൂടെ പീഡന വിവരം നേരത്തേ പുറത്തുവിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് യുവതി രേഖാമൂലം പരാതി നല്‍കിയത്.

എറണാകുളം: പിറന്നാള്‍ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഡിവഐഎഫ്‌ഐ നേതാവും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് പോലീസ്. യുവതി കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെ വെട്ടിയാര്‍ ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ പീഡന വിവരം നേരത്തേ പുറത്തുവിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് യുവതി രേഖാമൂലം പരാതി നല്‍കിയത്.  2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫഌാറ്റില്‍വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി  കൊച്ചിയില്‍  താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്.  


പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയതായി യുവതി പറഞ്ഞു. പ്രമുഖ ഇടതുപക്ഷ ട്രോണ്‍ ഗ്രൂപ്പായ ഐസിയുവിലെ അഡ്മിനും പ്രാദേശിക സിപിഎം നേതാവുമായ വെട്ടിയാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹാസ്യ വീഡിയോകള്‍ വഴിയാണ് പ്രശസ്തനാകുന്നത്.

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.