login
ശ്രീരാമകൃഷ്ണന്‍ കുടുങ്ങും; ചെയ്ത കുഴപ്പങ്ങള്‍ക്കൊപ്പം സുരേഷ് കുറുപ്പിനെ 'വെട്ടി' യതിന്റെ ശാപവും

ഖജനാവില്‍ നിന്ന് അരലക്ഷം രൂപ മുടക്കി കണ്ണാടി വാങ്ങിയത് സ്പീക്കര്‍ കസേരയില്‍ ഇരുന്ന് എല്ലാവരേയും വ്യക്തമായി കാണാനാണെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎമ്മിന് തൃപ്തികരമായിരുന്നു.

തിരുവനന്തപുരം: കള്ളക്കടത്തു കേസുകളില്‍ ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭാ നാഥനെ കേന്ദ്ര അന്വേഷണ ഏജന്‍സി പിടികൂടുന്നത്. പല കേസുകളില്‍ നിന്നും പലകാരണങ്ങള്‍ കൊണ്ട് രക്ഷപ്പെട്ട ശ്രീരാമകൃഷ്ണന്‍ അവസാനം കുടുങ്ങും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴും യുവജന കമ്മീഷന്‍ അധ്യക്ഷനായിരിക്കുമ്പോഴും ശ്രീരാമകൃഷ്ണനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ചില അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. 'ശശി' മാര്‍ക്ക് പാര്‍ട്ടിയില്‍ നല്ല കാലമായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കന്നി എം എല്‍ എ ആയി നിയമസഭയിലെത്തിയപ്പോള്‍ ശിവന്‍ കുട്ടിയോടൊപ്പം സ്വീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചിട്ടും പേക്കൂത്ത് നടത്തിയും ആളായി. കേസൊക്കെ വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ രണ്ടാം തവണ ജയിച്ചപ്പോള്‍ സ്പീക്കര്‍ കസേര തന്നെ നല്‍കി പാര്‍ട്ടി ശ്രീരാമൃഷ്ണനെ വാഴിച്ചു. പേരിന്റെ മഹത്വമോ പാര്‍ട്ടിയിലെ പാരമ്പര്യമോ ഒന്നുമായിരുന്നില്ല കാരണം. പിണറായി ഭക്തി മാത്രമായിരുന്നു മാനദണ്ഡം.

ഖജനാവില്‍ നിന്ന് അരലക്ഷം രൂപ മുടക്കി കണ്ണാടി വാങ്ങിയത് സ്പീക്കര്‍ കസേരയില്‍ ഇരുന്ന് എല്ലാവരേയും വ്യക്തമായി കാണാനാണെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎമ്മിന് തൃപ്തികരമായിരുന്നു. ഒരുമന്ത്രിയുടെ രാജിയിലേക്ക് വഴിവെച്ച് തേന്‍ കെണിയില്‍ പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും രക്ഷപെട്ടു.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണന് വഴിവിട്ട ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇവര്‍ കൂടിക്കാഴ്ച നടത്തിയ സ്ഥലങ്ങളെക്കുറിച്ചും സൂചിപ്പിച്ചപ്പോള്‍ മാനനഷ്ടക്കേസ് നല്‍കുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. വക്കീല്‍ നോട്ടീസു പോലും അയച്ചില്ല. സ്വപ്ന വിളിച്ചിട്ട് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയതും സ്വപ്നയുടെ തോളില്‍ തട്ടി സൗഹൃദത്തിന്റെ ആഴം കാട്ടിയതുമെല്ലാം തെളിവായി പുറത്തു വരുകയും ചെയ്തു. സഭയുടെ അന്തസ്സുകൊടുത്തിയ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം സഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സാങ്കേതികത്വം പറഞ്ഞ് ചര്‍ച്ച ഒഴിവാക്കി.

കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് 14 തവണ യാത്ര ചെയ്തത് ദുബായ് എമിറേറ്റ്സ് ഷിപ്പിംഗില്‍ അസിസ്റ്റന്റ് മാനേജരായ സഹോദരിയും ഷാര്‍ജയില്‍ ഇത്തിസലാത്തില്‍ എഞ്ചിനീയറായ സഹോദരനും ഉള്‍പ്പെടെ വര്‍ഷങ്ങളായി യു.എ.ഇയില്‍ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അവസരമാണെന്ന് കരുതിയാണെന്ന വിശദീകരണവും പാര്‍ട്ടി അംഗീകരിച്ചു.

ഡോളര്‍ കടത്ത് കേസിലാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

പലനാള്‍ കള്ളം ഒരു നാള്‍ തെളിയും എന്നതുപോലെ ഇതില്‍ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

ശ്രീരാമകൃഷ്ണന്‍ സ്വീക്കര്‍ പദവിയില്‍ എത്തിയതുതന്നെ യോഗ്യത അടിസ്ഥാനത്തിലായിരുന്നില്ല. കെ സുരേഷ് കുറുപ്പായിരുന്നു ആകേണ്ടിയിരുന്നത്. മികവിന്റെ ഏത് അളവുകോല്‍ വെച്ചു നോക്കിയാലും കുറുപ്പിന്റെ ഏഴ് അയലത്തുവരില്ല ശ്രീരാമകൃഷ്ണന്‍. കോട്ടയത്തു നിന്ന് നാലു തവണ സിപിഎം ചിഹ്നത്തില്‍ ജയിച്ചതു മതി മികവ് അളക്കാന്‍. മറ്റാരു നിന്നാലും ജയിക്കില്ലന്നുറപ്പുള്ളതിനാല്‍ മാത്രം നിയമസഭയില്‍ ഏറ്റുമാനൂര്‍ സീറ്റ് നല്‍കുകയും രണ്ടു പ്രാവശ്യവും ജയിക്കുകയും ചെയ്തു.

ചെയ്ത കുഴപ്പങ്ങള്‍ക്കൊപ്പം സുരേഷ് കുറുപ്പിനെ വെട്ടി സ്വീക്കര്‍ കസേരയില്‍ ഇരുന്നതിന്റെ  ശാപവും കൂടിയാകുമ്പോള്‍  ശ്രീരാമകൃഷ്ണന്റെ കാര്യം കുഴപ്പത്തിലാകും

 

 

 

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.