login
വിനോദിനി‍ ബാലകൃഷ്ണന് പിന്നാലെ സ്പീക്കറും; കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഇന്നും ഹാജരാകില്ല, സുഖമില്ലാത്തതിനാല്‍ എത്താനാകില്ലെന്ന് ശ്രീരാമകൃഷ്ണന്‍

രാവിലെ 11 മണിക്കാണ് പി.ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് നടപടികളുടെ ഭാഗമായുള്ള കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കര്‍ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല.  കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തള്ളിയതിന് പുറകേയാണ് ശ്രീരാമകൃഷ്ണനും ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.  

തെരഞ്ഞെടുപ്പ്  സമയത്ത് തന്നെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഹാജരാകാമെന്നാണ് അന്ന് സ്പീക്കര്‍ മറുപടി നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും കസ്റ്റംസിനെ വെല്ലുവിളിക്കുന്ന വിധത്തില്‍ ചോദ്യം ചെയ്യലിന്  ഇന്ന് ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.  

സുഖമില്ലാത്തതിനാല്‍ എത്താനാകില്ലെന്നാണ് സ്പീക്കര്‍ കാരണമായി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പി.ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായി പി. ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്നാണ് മൊഴി. കസ്റ്റംസ് മുമ്പാകെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.  

 

 

 

 

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.