login
പരീക്ഷാച്ചൂടിനാരംഭം: തെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച എസ്എസ്എല്‍സി‍, പ്ലസ്ടു ‍പരീക്ഷകള്‍ ഇന്ന് മുതല്‍ തുടങ്ങി, വിഎച്ച്എസ്ഇ നാളെ മുതല്‍

ഇത്തവണ 4,22,226 പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 627 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങി. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു മാറ്റിവച്ച പരീക്ഷകളാണ് ഇത്. 8,68,697 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്നത്. വിഎച്ച്എസ്ഇ പരീക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.  

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. റംസാന്‍ വ്രതം പരിഗണിച്ചാണ് 15 മുതലുള്ള പരീക്ഷകള്‍ രാവിലെ നടത്തുന്നത്. 29ന് പരീക്ഷ അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.40 മുതലാണ് പരീക്ഷ. ഇവരുടെ പരീക്ഷകള്‍ 26ന് അവസാനിക്കും.  

ഇത്തവണ 4,22,226 പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 627 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. 2,004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുക.  27,565 വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിന്റെ പ്രധാന കവാടത്തിലൂടെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം. ശരീര താപനില പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.  

ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 പേര്‍ മാത്രമാകും പരീക്ഷയെഴുതുക. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. രോഗ ലക്ഷണമുള്ളവരെയും ക്വാറന്റൈനിലുള്ളവരെയും പ്രത്യേക ഹാളിലിരുത്തി പരീക്ഷയെഴുതിക്കും. ഇവരുടെ ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച് സീല്‍ ചെയ്യും.

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.