കേരള കണ്വന്ഷന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും നേഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സന്ജയനി സ്കോളര്‍ഷിപ്പ് പദ്ധതി മന്ത്രി വി ശിവന് കുട്ടിയും ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: മദ്രസയിലെ പുരസ്കാര വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണന്ന് സുപ്രീകോടതിയിലെ കന്യാസ്ത്രീയായ അഭിഭാഷക ജെസി കുര്യന്. പെരിന്തല്‍മണ്ണയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുള്ള മുസ്ലിയാര് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്കാരം നല്കാന് വേദിയില്‍ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത് സൂചിപ്പിച്ച് ഇത്തരം കുറ്റത്തിനെതിരം ശ്ക്തമായ പ്രതിഷേധം ഉയരണമെന്നും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകകൂടിയായ ജെസി കുര്യന് പറഞ്ഞു
ഏതുമതത്തിന്റെ പേരിലായാലും പെണ്‍കുട്ടിയുടെ മനസ്സിനുണ്ടായ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സര്‍ക്കാറാണ് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നത് . അതിനാല്‍ കുട്ടിയുടെ മാനോവിഷമത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തേ പറ്റൂ. പോലീസുകാരിയുടെ മൊബൈല്‍ മോഷ്ടിച്ചു എന്നു പറഞ്ഞ് മാനസിക പീഡനത്തിനിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി പറഞ്ഞത് മാതൃകയായുണ്ട്. ഫോമയുടെ കേരള കണ്‍വന്‍ഷനില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജെസി കുര്യന്.
ഇത്തരം സംഭവങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷസര്‍പ്പത്തെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്നതും ഒക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നടക്കുന്നത് എന്ന് മറക്കരുത്. സ്ത്രീധന പീഢനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം.. മദ്യപിച്ചെത്തുന്ന ഭര്ത്താക്കന്മാരുടെ മര്‍ദ്ദനം ഏല്ക്കുന്ന ഭാര്യമാരുടെ എണ്ണത്തിലും കേരളമാണ് ഒന്നാമത്. ജെസി കുര്യന് പറഞ്ഞു.
കേരള കണ്വന്ഷന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും നേഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതി മന്ത്രി വി ശിവന് കുട്ടിയും ഉദ്ഘാടനം ചെയ്തു.
എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, സംവിധായകന് കെ മധു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വനിത കമ്മീഷന് അംഗം ഇ എം രാധ, ചേംമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, മാധ്യമ പ്രവര്ത്തകന് പി ശ്രീകുമാര്‍, ഫോമ പ്രസിഡന്റ്റ് അനിയന് ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ ജോയിന്റ്റ് സെക്രട്ടറി ജോസ് മണക്കാട് ജോയിന്റ്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വനിതാ ഫോറം ട്രഷറര്‍ ജാസ്മിന് പരോള്‍,കേരള കണ്വെന്ഷന് ചെയര്മാന് ഡോ. ജേക്കബ് തോമസ്സ് ,ജനറല്‍ കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമന്, കോഓര്‍ഡിനേറ്റര്‍ ലാലൂ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ