×
login
സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യലെന്നാണ് സൂചന.

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യലെന്നാണ് സൂചന.  

ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ അർദ്ധരാത്രി വരെ തുടർന്നു.  രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്.  പ്രോട്ടോകോൾ ഓഫീസറുടെ വാഹനം ഈ ഡി ഓഫീസിൽ എത്തിയത് പതിനൊന്നരയോടെയാണ്. 

2020ല്‍ സുനില്‍കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് റംസാന്‍ കിറ്റ് വിതരണം, നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ നിറച്ച പാക്കറ്റുകള്‍ വന്നത് എന്നീ കാര്യങ്ങളെക്കുറിച്ചായിരുന്നു അന്ന് ചോദ്യം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകള്‍ വന്നിട്ടില്ലെന്നായിരുന്നു സുനില്‍ കുമാര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. റംസാന്‍ കിറ്റ് വിതരണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് അറിയിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.