login
മദ്യം, ലോട്ടറി വില്‍പ്പനയില്ല, ഭൂമി രജിസ്‌ട്രേഷനുകളും കുറഞ്ഞു; ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി‍ വരുമാനത്തില്‍ 1255 കോടിയുടെ ഇടിവ്

സംസ്ഥാനത്ത് പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കുന്നത്. ഇതിന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്.

തിരുവനന്തപുരം : ലോക്ഡൗണില്‍ ഇടപാടുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഇടിവ്. മേയിലെ ജിഎസ്ടി വരുമാനത്തില്‍ മാത്രം 1255 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത്.  

വരുമാനം കുറഞ്ഞതോടെ സംസ്ഥാനം വന്‍ ധന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളായ മദ്യവും, ലോട്ടറിയും ഈ കാലയളവില്‍ വില്‍ക്കാതായതോടെയാണ് ഇത്. മദ്യവില്‍പന നിലച്ചതോടെ 1300 കോടിയും ലോട്ടറി വില്‍പന മുടങ്ങിയതോടെ 118 കോടിയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയില്‍നിന്ന് 26 കോടിയായി കുറഞ്ഞു. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 78 കോടി ലഭിച്ചിരുന്നത് 9 കോടിയായി.

മെയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ഏപ്രിലില്‍ 2298 കോടിയായിരുന്ന ജിഎസ്ടി വരുമാനം 1255 കോടി കുറഞ്ഞ് 1043 കോടിയായി താഴുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ്ജിഎസ്ടി 1075 കോടിയില്‍നിന്ന് 477 കോടിയായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവ്.

സംസ്ഥാനത്ത് പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കുന്നത്. ഇതിന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ലോക്ഡൗണ്‍ മൂലം 33 ലോട്ടറികളാണ് ഇതുവരെ റദ്ദാക്കിയത്. 118 കോടി വിറ്റുവരവായി കിട്ടേണ്ടതാണ്. ലോട്ടറി വില്‍പനയിലെ സംസ്ഥാന ജിഎസ്ടി വിഹിതമായ 16.5 കോടിയും ഇല്ലാതായി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം പതിനാറ് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.

 

  comment

  LATEST NEWS


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍


  യുപിക്കെതിരെ വ്യാജ പ്രചരണം: മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിചേര്‍ത്തു; നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിനെതിരെ ആദ്യ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.