×
login
കംപ്യൂട്ടര്‍ ഗെയിമുകളില്‍ നിന്നും കൊറിയന്‍ സംഗീത‍ത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് മുതുകാട്

കോവിഡ് കാലം കഴിഞ്ഞിട്ടും കുട്ടികളില്‍ നല്ലൊരു ശതമാനം കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കംപ്യൂട്ടര്‍ ഗെയിമകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ വിഷമിക്കുകയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥരാണെന്നും മജീഷ്യന്‍ മുതുകാട്.

തിരുവനന്തപുരം: കോവിഡ് കാലം കഴിഞ്ഞിട്ടും കുട്ടികളില്‍ നല്ലൊരു ശതമാനം കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കംപ്യൂട്ടര്‍ ഗെയിമകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ വിഷമിക്കുകയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥരാണെന്നും മജീഷ്യന്‍ മുതുകാട്. കേരളത്തിലെ പതിനാല് ജില്ലകളില്‍ 'നല്ല പാഠം' പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും രക്ഷിതാക്കളുമായി സംവദിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും മുതുകാട്.  

കുട്ടികളില്‍ സ്ക്രീന്‍ അഡിക്ഷനാണ്. മറ്റൊരു പ്രശ്നം ലഹരിമാഫിയ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തന്ത്രങ്ങളിലൂടെ കുട്ടികളെ വലയിലാക്കുന്നതാണ്. കുട്ടികള്‍ അതില്‍പ്പെട്ട് നശിച്ചുപോവുകയാണ്. പല കാരണങ്ങളാല്‍ കുറെയേറെ വിദ്യാര്‍ത്ഥികളും അസ്വസ്ഥരാണ്. ഓരോ ദിവസവും അവര്‍ കേള്‍ക്കുന്ന നെഗറ്റീവ് വാര്‍ത്തകളും രാഷ്ട്രീയ കോലാഹലങ്ങളും പരസ്പരമുള്ള പഴിചാരലും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളുമാണ് അവരെ അസ്വസ്ഥരാക്കുന്നത്. പ്ലസ് ടു കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോയി രക്ഷപ്പെടണം എന്നാണ് കുട്ടികള്‍ ചിന്തിക്കുന്നത്-മുതുകാട് പറയുന്നു. 

ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റിയുടെ മുന്‍പില്‍ എഴുതി വെച്ച ഒരു വാചകമുള്ളതായിഎവിടെയോ വായിച്ചിട്ടുണ്ട്. അത് ഇങ്ങിനെയാണ്. ഒരു രാജ്യത്തെ തകര്‍ക്കാന്‍ ആറ്റംബോംബുകളോ മിസൈലുകളോ ഒന്നും ആവശ്യമില്ല. ആ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ത്താല്‍ മതി. 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.