×
login
ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ദിലീപിന് സമന്‍സ് അയച്ച് തലശ്ശേരി കോടതി

നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീറിന്റെ ഗൂഢാലോചനയാണെന്ന് ദിലീപ് പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ പരാതി നല്‍കിയത്. നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദ്ദേശം.

കണ്ണൂര്‍: നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ നല്‍കിയ പരാതിയില്‍ നടന്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നടപടി. തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയത്.  

നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീറിന്റെ ഗൂഢാലോചനയാണെന്ന് ദിലീപ് പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ പരാതി നല്‍കിയത്. നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദ്ദേശം. നാല് വര്‍ഷം മുന്‍പായിരുന്നു ലിബര്‍ട്ടി ബഷീര്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ ഇതുവരെ കോടതി നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് അടുത്തിടെ കോടതിയ്ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ദിലീപിന് സമന്‍സ് അയച്ചത്.

 

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.