×
login
മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി‍; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്

അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു.

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ആണക്കെട്ടിൽ ജലനിരപ്പ് സംബന്ധിച്ച്‌ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമതി ഒന്നോ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളവും തമിഴ്നാടും പ്രശ്നങ്ങള്‍ ച‌ര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് പ്രശ്നത്തില്‍ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി സൂചിപ്പിച്ചു.  

അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു. കേരളവുമായും മേല്‍നോട്ടസമിതിയുമായും പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാടും മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.