×
login
കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് വേണുഗോപാലിനെയും ജയ്ദീപ് ഗുപ്ത‍യെയും; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്‍ ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചു

കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ കിട്ടാന്‍ കേരളസര്‍ക്കാര്‍ കളത്തിലിറക്കിയത് സീനിയര്‍ അഭിഭാഷകരായ അഡ്വ. ജയ്ദീപ് ഗുപ്തയെയും മോദി സര്‍ക്കാരിന്‍റെ മുന്‍ അറ്റോര്‍ണി ജനറലായ കെ.കെ. വേണുഗോപാലിനെയും.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് (ഇടത്ത്) പിണറായി വിജയന്‍ (വലത്ത്)

ന്യൂദല്‍ഹി: കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ കിട്ടാന്‍ കേരളസര്‍ക്കാര്‍ കളത്തിലിറക്കിയത് സീനിയര്‍ അഭിഭാഷകരായ അഡ്വ. ജയ്ദീപ് ഗുപ്തയെയും മോദി സര്‍ക്കാരിന്‍റെ മുന്‍ അറ്റോര്‍ണി ജനറലായ കെ.കെ. വേണുഗോപാലിനെയും.  

സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ജയ്ദീപ് ഗുപ്ത മുന്‍ വിസി റിജി ജോണിനും  കെ.കെ. വേണുഗോപാല്‍ കേരള സര്‍ക്കാരിനു വേണ്ടിയുമാണ് ഹാജരായത്. കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷകര്‍ ശക്തമായി വാദിച്ചെങ്കിലും സുപ്രീംകോടതി കണക്കിലെടുത്തില്ല. "താങ്കള്‍ വിജയിച്ചാല്‍, വീണ്ടും വിസി പദവിയില്‍ അവരോധിക്കപ്പെടും"- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് റിജി ജോണിന്‍റെ അഭിഭാഷകനോട് പറഞ്ഞു. ഇതിന് മറുപടിയായി  സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത വാദിച്ചു. "രണ്ടാഴ്ചയ്ക്കകം ചാന്‍സലര്‍ (ഗവര്‍ണര്‍) ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളും"- ഇതിന് ചന്ദ്രചൂഡ് നല്‍കിയ മറുപടി ഇതായിരുന്നു. "എങ്കില്‍ ഇക്കാര്യത്തില്‍ സ്ഥിരം നിയമനം നടക്കില്ല"- ഗുപ്ത വാദിച്ചു. വിസി നിയമനം സര്‍ക്കാരിന്‍റെ അധികാരമാണെന്നും യുജിസി നിയന്ത്രണങ്ങള്‍ കുഫോസിന് ബാധകമല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ഈ വാദം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തള്ളി.  

റിജി ജോണിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയുടെ വാദം:

ഫിഷറീസ് വരുന്നത് കൃഷി എന്ന വകുപ്പിലാണ്. ലിസ്റ്റ് 2ല്‍ 14ാമത്തെ എന്‍ട്രിയാണ് ഇത്. കേരള ഫിഷറീസ് നിയമം വരുന്നത് ലിസ്റ്റ് 2ലെ 14ാമത്തെ എന്‍ട്രിയായാണ്. അതുകൊണ്ട് ഫിഷറീസ് സംബന്ധമായ ഗവേഷണവും വിദ്യാഭ്യാസവും സംസ്ഥാന വിഷയമാണ്. അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി നിയന്ത്രണങ്ങള്‍ ബാധകമല്ല. അതുകൊണ്ട് കുഫോസ് വിസിയെ നിയമിക്കുമ്പോള്‍ യുജിസി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന ഹൈക്കോടതി വിധി തെറ്റായതിനാല്‍ സ്റ്റേ വേണം.  

ഈ വാദം പക്ഷെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഹേമ കോഹ്ലിയുമടങ്ങളുന്ന ബെഞ്ച് തള്ളി.  


കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാലിന്‍റെ വാദം:  

കേന്ദ്ര ലിസ്റ്റില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ഒന്നാം ലിസ്റ്റിലെ 66ാം എന്‍ട്രിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയെ ഭരിക്കുന്ന ഒന്നല്ല. എന്നാല്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക നിയമം കാര്‍ഷിക സര്‍വ്വകലാശാലയെ ഭരിയ്ക്കുന്നു. കാര്‍ഷിക കടങ്ങള്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട എന്‍ട്രിയില്‍ വരുന്നില്ലെന്നും അതുകൊണ്ട് സംസ്ഥാന ലിസ്റ്റില്‍ പെടുന്ന ഒന്നാണെന്നും ഒരു മുന്‍കാല വിധിയെ ഉദ്ധരിച്ച് വേണുഗോപാല്‍ വാദിച്ചു. അതുകൊണ്ട് കുഫോസ് വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്ക് സ്റ്റേ വേണം. വിസി നല്ല പഠിപ്പുള്ള ആളാണ്.  

എന്നാല്‍ ഈ വാദവും സുപ്രിംകോടതി തള്ളിക്കളഞ്ഞു.  

എതിര്‍ഭാഗം സമര്‍ത്ഥിക്കാന്‍ ഹാജരായ ജോര്‍ജ്ജ പൂന്തോട്ടം വാദിച്ചത് വിസിയെ തെരഞ്ഞുക്കാന്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി പേരുകളുടെ ഒരു പാനല്‍ നല്‍കുന്നതിന് പകരം വിസിയായി ഒരു പേര് മാത്രമാണ് നിര്‍ദേശിച്ചതെന്നും അത് ഗുരുതരമായ നിയമവിരുദ്ധതയാണെന്നും വാദിച്ചു.  

നവമ്പര്‍ 14നാണ് കുഫോസ് വിസിയെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ആണ് ഈ വിധി പുറപ്പെടുവിച്ചത്. കുഫോസ് നിയമം 2010ല്‍ യുജിസി നിയമമാണ് ആധികാരികമെന്നും വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി യുജിസി നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും ആണ് അന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.