×
login
പൊന്നമ്പലമേട്ടി‍ലെ അനധികൃതപൂജ: മുഖ്യപ്രതി നാരായണനെയും സംഘത്തേയും ഗവിയിലെത്തിച്ച സൂരജ് സുരേഷ് അറസ്റ്റില്‍

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ മുഖ്യപ്രതി നാരായണനെയും സംഘത്തേയും അവിടേയ്ക്കെത്താന്‍ സഹായിച്ച സൂരജ് സുരേഷ് അറസ്റ്റില്‍. ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജയപ്രകാശിന്‍റെ നേതൃത്വത്തിലാണ് ഇടുക്കി മാമല സ്വദേശി സൂരജ് സൂരേഷിനെ വനംവകുപ്പ് പിടികൂടിയത്

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ മുഖ്യപ്രതി നാരായണനെയും സംഘത്തേയും അവിടേയ്ക്കെത്താന്‍ സഹായിച്ച സൂരജ് സുരേഷ് അറസ്റ്റില്‍. ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജയപ്രകാശിന്‍റെ നേതൃത്വത്തിലാണ് ഇടുക്കി മാമല സ്വദേശി സൂരജ് സൂരേഷിനെ വനംവകുപ്പ് പിടികൂടിയത്. പൂജ നടക്കുമ്പോൾ ഇയാളും പൊന്നമ്പലമേട്ടിൽ ഉണ്ടായിരുന്നതായി പറയുന്നു.  

സൂരജ് സുരേഷാണ് മുഖ്യപ്രതി നാരായണനെയും സംഘത്തേയും ഗവിയിലെത്തിച്ചത്. അതേസമയം, പ്രധാനപ്രതി തമിഴ്‌നാട് സ്വദേശി നാരായണൻ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളതായി അറിയുന്നു.  


ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ (കണ്ണൻ), വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു, ഗവി കെഎസ്എഫ്ഡിസി കോളനി സ്വദേശി ഈശ്വരൻ എന്നിവരാണ് നേരത്തേ പിടിയിലായത്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.