×
login
സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്നു; തീരുമാനം വിനാശകരവും ധിക്കാരപരവുമെന്ന് കെ. സുരേന്ദ്രന്‍

വിഷയത്തില്‍ ഗവര്‍ണര്‍ ബോധവാനാണെന്നും സജി ചെറിയാന്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംരക്ഷിക്കുന്നതിലൂടെ, സജി ചെറിയാനേക്കാള്‍ ഇപ്പോള്‍ കുറ്റം ചെയ്തിരിക്കുന്നതു മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന സിപിഎമ്മിന്റെ തീരുമാനം വിനാശകരവും ധിക്കാരപരവും അവിവേക പൂര്‍ണവുമാണ്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ ബോധവാനാണെന്നും സജി ചെറിയാന്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.  

മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരം ഒരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ല.  

ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. മുഖ്യമന്ത്രിക്ക് ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തേയ്ക്കാള്‍ അപകടകരമായ പ്രസംഗമാണ് മന്ത്രി നടത്തിയതെന്ന് കെ. സുരേന്ദ്രന്‍ നേരത്തേയും പ്രതികരിച്ചിരുന്നു.  


 

 

 

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.