×
login
പാലാ ബിഷപ്പ്‍ പറഞ്ഞത് വസ്തുത; മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യണം; സംസാരിക്കുന്നവരുടെ നാവ് അരിയാമെന്ന് ആരും കരുതേണ്ടെന്നും കെ.സുരേന്ദ്രന്‍

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ് ഓര്‍മപ്പെടുത്തിയാണ് പല സംഘങ്ങളും ഇപ്പോഴും തങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ വിരട്ടുന്നത്. ഇനി അതു വിലപ്പോവില്ലെന്നും സുരേന്ദ്രന്‍.

തിരുവനന്തപുരം: പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വസ്തുത മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരു പറഞ്ഞു എന്നല്ല എന്താണ് പറഞ്ഞത് എന്നതാണ് പ്രധാനം. പാല ബിഷപ്പിന്റെ വാക്കുകള്‍ ഇരു മുന്നണികളും ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോലും തയാറാവുന്നില്ല. ബിഷപ്പ് പറഞ്ഞത് അവരുടെ സമുദായം നേരിടുന്ന ഒരു ഭീഷണിയെ പറ്റിയാണ്. ആ ആശങ്ക ചര്‍ച്ച ചെയ്യാത്തത് എന്താണ് എന്നതാണ് പ്രശ്‌നം. സഭകളുടേയും ക്രൈസ്തവ സമൂഹത്തിന്റേയും വോട്ട് വാങ്ങി ജയിച്ചവര്‍ അല്‍പമെങ്കിലും മനസാക്ഷി കാണിക്കണം. 

ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പിനും ബിജെപി തയാറല്ല. എന്നാല്‍, സംസാരിക്കുന്നവരുടെ നാവ് അരിയാമെന്ന് ആരും വിചാരിക്കേണ്ട. ഈരാറ്റുപേട്ടയില്‍ നിന്ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ പാലയിലെത്തി ബിഷപ്പിനെ അടക്കം വെല്ലുവിളിക്കുന്നത് ബിജെപി നോക്കിയിരിക്കില്ല. ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരും. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ് ഓര്‍മപ്പെടുത്തിയാണ് പല സംഘങ്ങളും ഇപ്പോഴും തങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ വിരട്ടുന്നത്. ഇനി അതു വിലപ്പോവില്ലെന്നും സുരേന്ദ്രന്‍. അരാജകത്വത്തിലേക്ക് ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ മുന്നോട്ടുപോകുന്നു എന്ന സന്ദേശം വളരെ മോശമാണ്. കേരളത്തില്‍ അതു തടയപ്പെടുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.