×
login
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ചു കൊല്ലുന്നു; തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിപിഎം വ്യാപകമായ കൊള്ള നടത്തുന്നെന്നും കെ.സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോര്‍പ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കള്‍. ഭീകരമായ കൊള്ളയ്ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവര്‍.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു പദ്ധതിയും നടപ്പാക്കാനാവാത്തതരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്. സര്‍ക്കാര്‍ ഒരു സഹായം പോലും ജനപ്രതിനിധികള്‍ക്ക് നല്‍കിയില്ല.

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോര്‍പ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കള്‍. ഭീകരമായ കൊള്ളയ്ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവര്‍.

നേമം കോച്ചിംഗ് ടെര്‍മിനല്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്ന പ്രചരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയത്. രാഷ്ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.


കെറെയില്‍ പദ്ധതിയെ തടയാന്‍ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. കേരളത്തിനെ നശിപ്പിക്കുന്ന വലിയ അഴിമതിക്ക് വേണ്ടിയുള്ള ഈ ഗൂഢാലോചന തടഞ്ഞത് ബിജെപിയാണ്. കേന്ദ്രത്തില്‍ കേരള ബിജെപി നടത്തിയ ഫലപ്രദമായ ഇടപെടല്‍ കാരണമാണ് സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതായത്. എന്നാല്‍ ഇതിന്റെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും ഈ സര്‍ക്കാര്‍ വെള്ളംകുടിക്കുക തന്നെ ചെയ്യും.  ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളിലായി പുനരധിവസിക്കപ്പെട്ടു. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികത യുഡിഎഫിനില്ല. പ്രതിപക്ഷ നേതാവിന് അതിലധികം സ്റ്റാഫാണുള്ളതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

സഹകരണ ബാങ്ക് കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. ഈ പ്രശ്‌നം ആദ്യമായി ആര്‍ബിഐക്ക് മുമ്പില്‍ കൊണ്ടുവന്നത് ബിജെപിയാണ്. കെവൈസി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണ്. ഈ കൊള്ളക്കെതിരെ കോണ്‍ഗ്രസിന് മിണ്ടാന്‍ പറ്റുമോ? കേരളത്തില്‍ ആയിരക്കണക്കിന് ബാങ്കുകളില്‍ കൊള്ള നടക്കുന്നുണ്ട്. അവിടെയെല്ലാം നിക്ഷേപകരെ സംഘടിപ്പിച്ച് ബിജെപി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കള്‍ മലപ്പുറത്തെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിലും ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.