×
login
തൃക്കാക്കരയില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ വന്നവരെ തുരത്തിയോടിച്ച് സുരേഷ് ഗോപി‍; ഈ രോഗത്തിന് മുഖ്യമന്ത്രി ചികിത്സിച്ചാമതിയെന്ന് താരം

തൃക്കാക്കരയില്‍ ഒരു തെരഞ്ഞെടുപ്പ് വേദിയില്‍ നാടകീയ രംഗങ്ങളുമായി സുരേഷ് ഗോപി. താരത്തിന്‍റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ചിലര്‍ സദസ്സില്‍ നിന്നും 'എടാ സുരേഷ് ഗോപിയേ...' എന്ന് ഉറക്കെ വിളിച്ചുകൂവി. ഇവരെ നേരിടാന്‍ താരം സ്റ്റേജിലെ ഒരു വശത്തേക്ക് കുതിച്ചു. ഇതോടെ തടസ്സപ്പെടുത്താന്‍ വന്നവര്‍ മുങ്ങി.

പ്രസംഗം തടസ്സപ്പെടുത്താന്‍ വന്നവരെ നേരിടാന്‍ സ്റ്റേജിലെ ഒരു വശത്തേക്ക് കുതിക്കുന്ന താരം-ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെയും കാണാം (വലത്ത്)

കൊച്ചി: തൃക്കാക്കരയില്‍ ഒരു തെരഞ്ഞെടുപ്പ് വേദിയില്‍ നാടകീയ രംഗങ്ങളുമായി സുരേഷ് ഗോപി. താരത്തിന്‍റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ചിലര്‍ സദസ്സില്‍ നിന്നും 'എടാ സുരേഷ് ഗോപിയേ...' എന്ന് ഉറക്കെ വിളിച്ചുകൂവി. ഇവരെ നേരിടാന്‍ താരം സ്റ്റേജിലെ ഒരു വശത്തേക്ക് കുതിച്ചു. ഇതോടെ തടസ്സപ്പെടുത്താന്‍ വന്നവര്‍ മുങ്ങി. അന്തരീക്ഷം ശാന്തമായി. താരത്തിന്‍റെ സിനിമാസ്റ്റൈല്‍ പ്രകടനം കണ്ട സദസ്സില്‍ നിന്ന് കൂട്ട കരഘോഷം ഉയര്‍ന്നു.  

ഇതോടെ താരം കൂടുതല്‍ ഉന്മേഷവാനായി.പിന്നെ സുരേഷ് ഗോപി തന്‍റെ സ്വന്തം ശൈലി പുറത്തെടുത്തു: "അത് ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ അല്ലേ. അത്രേയുള്ളൂ അസുഖം. അത് അസുഖമാണ്. മുഖ്യമന്ത്രി ചികിത്സിച്ചാല്‍ മതി. "- ഇത്രയും പറഞ്ഞ് നിര്‍ത്തിയതും വീണ്ടും സദസ്സില്‍ നിന്നും നീണ്ട കരഘോഷം മുഴങ്ങി.  

"ഇതാണ് ഈ നാടിന്‍റെ കുഴപ്പം. അസഹിഷ്ണുത മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്നത് മനസ്സിലായല്ലോ"- സുരേഷ് ഗോപി പറഞ്ഞു. 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.