×
login
'നികുതി പണം മുടിപ്പിച്ചല്ല എംപിയായി ഇരിക്കുന്നത്; ആ സര്‍ക്കസ് എന്റെ പേരില്‍ വേണ്ട'; അപഖ്യാതി പറഞ്ഞ 24ന്യൂസ് ചര്‍ച്ചയില്‍ നേരിട്ട് വിളിച്ച് സുരേഷ് ഗോപി

ഈ വാക്ക് ഏറ്റെടുത്ത് അരുണ്‍ കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വ്യക്താവ് ബി ഗോപാലകൃഷ്ണനോട് ചോദ്യം ഉന്നയിച്ചിരുന്നു. സുരേഷ് ഗോപി നികുതി പണം കൊണ്ടാണ് എംപിയായത്. ഇതു രാജിവെച്ചുവേണ്ട തൃശൂരില്‍ മത്സരിക്കാനിറങ്ങാനെന്നാണ് ചാനല്‍ ചോദ്യം ഉന്നയിച്ചത്.

തിരുവനന്തപുരം: തന്നെ പറ്റി അഖ്യാതി പറഞ്ഞ 24 ചാനലിലെ ചര്‍ച്ചയിലേക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് നേരിട്ട് വിളിച്ച് സുരേഷ് ഗോപി എംപി. ഇന്നു രാത്രി എട്ടിന് അരുണ്‍ കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സുരോഷ് ഗോപിക്കെതിരെ വ്യാജപ്രചരണം നടത്തിയത്. സുരേഷ് ഗോപി ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചാണ് എംപിയായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി പന്തളം സുധാകരന്‍ പറഞ്ഞിരുന്നു.

 ഈ വാക്ക് ഏറ്റെടുത്ത് അരുണ്‍ കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വ്യക്താവ് ബി ഗോപാലകൃഷ്ണനോട് ചോദ്യം ഉന്നയിച്ചിരുന്നു. സുരേഷ് ഗോപി നികുതി പണം കൊണ്ടാണ് എംപിയായത്. ഇതു രാജിവെച്ചുവേണ്ട തൃശൂരില്‍ മത്സരിക്കാനിറങ്ങാനെന്നാണ് ചാനല്‍ ചോദ്യം ഉന്നയിച്ചത്.

ന്യുമോണിയ ബാധിതനായി ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതിനിടെ ഈ വ്യാജപ്രചണം കേട്ട സുരേഷ് ഗോപി നേരിട്ട് ചാനല്‍ ചര്‍ച്ചയിലേക്ക് വിളിക്കുകയായിരുന്നു. നികുതി പണം മുടിപ്പിച്ചിട്ടല്ല താന്‍ ആ എംപി കസേയില്‍ ഇരിക്കുന്നത്. താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ല. എംപിയുടെ ശമ്പളവുമായി ലഭിക്കുന്നതുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ട്. 

Facebook Post: https://www.facebook.com/201783880003343/videos/879234382636619

തന്റെ വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ എംപിയെന്ന പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. അതിനാല്‍ ഇത്തരം  സര്‍ക്കസൊന്നും എന്റെ പേരില്‍ വേണ്ടന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ആശുപത്രി കിടക്കയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷം അദേഹം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ അരുണ്‍ കുമാറും പന്തളം സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.  

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.