×
login
കോടിയേരി‍‍യെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി‍‍

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയില്‍ പോയി ഒരു നോക്ക് കാണണമെന്ന ആഗ്രഹം വേദനയായി അവശേഷിക്കുന്നുവെന്ന് സുരേഷ് ഗോപി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ വേദനയെക്കുറിച്ച് പങ്കുവെച്ചത്.

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയില്‍ പോയി ഒരു നോക്ക് കാണണമെന്ന ആഗ്രഹം വേദനയായി അവശേഷിക്കുന്നുവെന്ന് സുരേഷ് ഗോപി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ വേദനയെക്കുറിച്ച് പങ്കുവെച്ചത്.  

ചെന്നൈയില്‍ ചികിത്സയിലിരിക്കെ അവിടെ പോയി കാണണമെന്ന് സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നു. പക്ഷെ  താരത്തിന് അതിന് സാധിച്ചില്ല. പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ പോയപ്പോഴും കോടിയേരിയെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ ബിനോയ് തന്നെ പറഞ്ഞത് ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു. എന്തെങ്കിലും ഇന്‍ഫെക്ഷന്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. ഒന്ന് കാണണമെന്ന് ഉണ്ടായിരുന്ന ആത്മാര്‍ത്ഥമായ ആഗ്രഹം നടന്നില്ല. അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. - സുരേഷ് ഗോപി പറയുന്നു.  


കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവാണ് കോടിയേരിയെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നു.  

കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചുപോന്ന തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍ നിന്ന് അദ്ദേഹം സരസനായ ഒരു മനുഷ്യനാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു- സുരേഷ് ഗോപി പറയുന്നു. 

    comment

    LATEST NEWS


    ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


    കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


    മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


    പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


    ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


    വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.