×
login
അയല്‍വാസിയെ മര്‍ദ്ദിച്ചു; വ്‌ളോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍, പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി

കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സുശാന്തിന് സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന കേസില്‍ ജീവകാരുണ്യ പ്രവര്‍ത്തകനും വ്‌ളോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് തന്നെ കമ്പുപയോഗിച്ച് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അയല്‍വാസി സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി. വണ്ടൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.  

2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സുശാന്തിന് സമന്‍സ് അയച്ചിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് സുശാന്തിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

രാവിലെ 6.30ഓടെയാണ് പോലീസ് തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

    comment

    LATEST NEWS


    ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


    ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


    നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


    ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


    ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.