login
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി‍, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

ഹൈന്ദവീയം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.കെ. ബാലചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഇത് കേരളമെന്ന് പറയുന്നതിന് പകരം ഭാരതമാണെന്ന് പറയാന്‍ സാധിക്കുന്ന സമൂഹമായി വളരണമെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹൈന്ദവീയം ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഹിന്ദു സമൂഹം തിരിച്ചുവരവിന്റെ പാതയിലാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്ന പരമ്പരാഗത സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവീയം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.കെ. ബാലചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഒരു സ്ഥലത്തെ ആചാരങ്ങളും നിയമവും പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം അവിടെ പോയാല്‍ മതി എന്ന് തീരുമാനിക്കണമെന്നും അല്ലാത്തവര്‍ അവിടെ പോകരുതെന്നും അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ്മ പറഞ്ഞു.  ഹൈന്ദവ സമൂഹത്തിന് ഇനി വേണ്ടത് എന്തു ചെയ്തുവെന്ന് ചോദിക്കുന്നതിന് പകരം എന്തു ചെയ്യാമെന്ന് പറയുന്ന കൂട്ടായ്മകളാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.  

സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദ, സ്വാമി സത്സ്വരൂപാനന്ദ എന്നിവരെ താമ്പൂലം നല്‍കി ആചാര്യവന്ദനം നടത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍, കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ജനം ടീവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, തത്വമയി വെബ് ചാനല്‍ എംഡി രാജേഷ് പിള്ള, മോചിത, ശ്രീജ പ്രസാദ്, തുഷാര അജിത്, തിരൂര്‍ ദിനേശ്, പ്രിയ വേണുഗോപാല്‍ എന്നിവരെ ആദരിച്ചു. മാനവസേവാ സമര്‍പ്പണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം, സ്‌കൂള്‍കിറ്റ്, വില്‍ചെയര്‍ വിതരണം എന്നിവ നടന്നു. മഹാദേവ അയ്യര്‍, വി. വിജയകുമാര്‍, പ്രിയ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.