×
login
സ്വാമി വിവേകാനന്ദൻ ആധുനിക ഭാരതത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ പ്രവാചകൻ - സുശീൽ പണ്ഡിറ്റ്

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിൻ്റെ അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: ഭാരതത്തെ അടിമത്ത മനസ്ഥിതിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ആധ്യാത്മിക നവോത്ഥാനനായകൻ ആണ് സ്വാമിവിവേകാനന്ദനെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന വിവേകാനന്ദജയന്തി ദേശീയ യുവജന ദിനം ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിൻ്റെ നഷ്ടപ്പെട്ട ആധ്യാത്മിക സാംസ്കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു നവോത്ഥാനത്തിന് ഗതിവേഗം നൽകുകയായിരുന്നു സ്വാമി വിവേകാനന്ദൻ ചെയ്തത്. ആധുനിക ഭാരതത്തിൻറെ നവോത്ഥാന സാരഥിയാണ് സ്വാമി വിവേകാനന്ദൻ. യുവാക്കൾ നാടിൻ്റെ ഹൃദയസ്പന്ദം ഏറ്റുവാങ്ങണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതത്തെയും മാനവികതയെയും അദ്ദേഹം സമന്വയിപ്പിച്ചു. ദാരിദ്ര്യത്തെക്കാൾ വലിയ പാപം ഇല്ലെന്ന ഉദ്ബോധനം എക്കാലത്തും പ്രസക്തമാണ്. ഭാരതത്തിൻറെ ആത്മീയ പൈതൃകം, സംസ്കാരം, സാഹിത്യം ചരിത്രം ഇവയിൽ അവബോധം വളർത്തി യഥാർത്ഥ ഭാരതത്തിൻറെ സത്ത കണ്ടെത്തുവാൻ അദ്ദേഹം യുവാക്കളെ  പ്രാപ്തമാക്കി.  

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിൻ്റെ  അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യം എന്നത്  കേവലം വൈദേശികരെ ഇന്ത്യയിൽനിന്ന്  ഓടിക്കുക മാത്രമല്ല,  ഭാരതത്തിൻറെ പാരമ്പര്യത്തിൽ അഭിമാനമുള്ള  ജനതയാണ് സ്വാതന്ത്ര്യത്തിൻ്റെ ആണിക്കല്ല് എന്നു പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള  പ്രയാണം സ്വാഭിമാനം ആവണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  കൊള്ളക്കാരെ വെള്ളപൂശിയ ചരിത്രമാണ് ബ്രിട്ടീഷുകാർ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിൻ്റെ യഥാർത്ഥ പാരമ്പര്യം എന്തെന്ന്  നമുക്ക് പഠിക്കാനായില്ല. യുവാക്കളോട് ഭാരതത്തിൻ്റെ യഥാർത്ഥ പാരമ്പര്യമാണ് സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ചത്. വിവേകാനന്ദനിലൂടെ ഭാരതം ഒരു പുതിയ രാഷ്ട്രമായി പിറവിയെടുത്തു.  ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ ഭാരതത്തിൻ്റെ ആധ്യാത്മികവും സാംസ്കാരികവുമായ ആത്മാഭിമാനം ഉയർത്തിക്കാട്ടി.  ലോകരാജ്യങ്ങൾ ഭാരതത്തിൻറെ യഥാർത്ഥ ചരിത്രവും സംസ്കാരവും പഠിക്കാൻ മുന്നോട്ടുവന്നു. ഭാരതത്തിൻ്റെ യഥാർത്ഥ നവോത്ഥാനനായകൻ ആണ് സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു.  

ദരിദ്രനെ വേദാന്തം അല്ല ജീവിത ഉന്നമനം ആണ് വേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു.  ഭാരതത്തെ കണ്ടെത്താൻ വേണ്ടി ആസേതുഹിമാചലം യാത്ര ചെയ്തു. ആധുനിക ഭാരതത്തിൻ്റെ  യശസ്സുയർത്തിയ സാംസ്കാരിക  നവോത്ഥാന നായകനാണ് സ്വാമി വിവേകാനന്ദൻ എന്നു സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.  സ്വാമി മോക്ഷ വ്രധാനന്ദജി അധ്യക്ഷനായ യോഗത്തിൽ  ശ്രീരാമകൃഷ്ണാശ്രമം ബേലൂർമഠം അസിസ്റ്റൻറ് സെക്രട്ടറി സ്വാമി  സർവ്വേശാനന്ദജി  മുഖ്യപ്രഭാഷണം നടത്തി. ആധുനിക ക്ലിനിക്കൽ ലബോറട്ടറി ഉപകരണങ്ങളുടെ സ്വിച്ചോൺ കർമ്മം വി കെ പ്രശാന്ത് നിർവഹിച്ചു.

  comment

  LATEST NEWS


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു


  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.