×
login
സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ

ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ സ്വാമിയുടെ അടുത്ത ആളായിരുന്നു മുന്‍ മേയറുടെ മകനായ നടന്‍.

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ദാമ്പത്യ ബന്ധം തകര്‍ത്തത്  സിപിഎം നേതാവിന്റെ മകനായ സിനിമാ നടന്‍.  ദുബായിയില്‍ സ്വപ്‌നയുടെ അച്ഛന്‍ നടത്തിയിരുന്ന ഡാന്‍സ്ബാറിലെ സന്ദര്‍ശകനായിരുന്നു നടന്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ സ്വാമിയുടെ അടുത്ത ആളായിരുന്നു മുന്‍ മേയറുടെ മകനായ നടന്‍. പണമിടപാട് സംബന്ധിച്ച് ദുബായിയില്‍ വെച്ച് ഉടലെടുത്ത തര്‍ക്കമാണ് സ്വാമിയുടെ മരണത്തിന് കാരണമെന്ന ആരോപണം ഉണ്ടായിരുന്നു.

സ്വപ്‌നയുടെ അച്ഛനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സ്വാമി. സ്വാമിയോടൊപ്പം പലതവണ നടന്‍ സ്വപ്‌നയുടെ വീട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് സ്വപ്‌നയുടെ ആദ്യ വിവാഹം വേര്‍പെട്ടത്. തിരുവനന്തപുരത്തേക്ക് വന്ന സ്വപ്‌ന നടനൊപ്പമായിരുന്നു താമസം. നിരവധി സിനിമകളില്‍ വില്ലന്‍ സ്വഭാവമുള്ള പോലീസ് വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടന്റെ സഹോദരന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.

അന്വേഷണം കൂടുതല്‍ പുറകോട്ടു പോയാല്‍  വിവാദമായ പലകേസ്സുകള്‍ക്കും തുമ്പുണ്ടാകും. ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ കേന്ദ്രീകരിച്ച് നടന്ന അധോലാക ഇടപാടുകള്‍ പലതും പുറത്തു വരുകയും ചെയ്യും.

 

  comment

  LATEST NEWS


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.