×
login
തന്നെ സഹായിച്ചവര്‍ പോലും പിന്മാറുന്നു; ജോലിയില്‍ നിന്നും പുറത്താക്കിയ എച്ച്ആര്‍ഡിഎസിന്റെ നടപടി പ്രതീക്ഷിച്ചതെന്ന് സ്വപ്ന

ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. വനിതാ ശാക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിട്ടായിരുന്നു സ്വപ്‌നയുടെ നിയമനം. ഒരാഴ്ച മുമ്പ് തന്നെ പാലക്കാട്ടെ ഫ്‌ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.

കൊച്ചി : ജോലിയില്‍ നിന്നും പുറത്താക്കാനുള്ള എച്ച്ആര്‍ഡിഎസിന്റെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് സ്വപ്‌ന സുരേഷ്. എച്ച്ആര്‍ഡിഎസിന്റെ പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.  

തന്നെ സഹായിച്ചവര്‍ പോലും ഇപ്പോള്‍ പിന്മാറുകയാണ്. ജോലിയില്‍ നിന്നും പുറത്താകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ വീട് ഒഴിഞ്ഞു നല്‍കേണ്ടതായി വരും കാര്‍ ഡ്രൈവറെ നേരത്തെ പിന്‍വലിച്ചതാണെന്നും സ്വപ്‌ന പറഞ്ഞു.  

സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണെന്നും സ്വപ്‌നയക്കെതിരായ കേസ് സ്ഥാപനത്തേയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഇന്ന് രാവിലെയാണ് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചത്. സ്വപ്ന സുരേഷിന് എച്ച്ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത് പരാതിയായി പരിഗണിച്ചാണ് നടപടി.


എച്ച്ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ് ജോലിയില്‍ നിന്നും പുറത്താക്കുന്നത്. 'സ്വപ്ന സുരേഷിനൊപ്പം തന്നെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഐഎഎസിനെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അതുകൊണ്ട് സ്വപ്നയ്ക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ല എന്ന് കരുതി.

എച്ച്ആര്‍ഡിഎസിന്റെ സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച് വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളില്‍ എച്ച്ആര്‍ഡിഎസ് അടിയറവ് പറയുകയാണ്. സര്‍ക്കാരിന്റെ അന്യായമായ ദ്രോഹനടപടികള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സ്വപ്നയെ പുറത്താക്കിയതിനൊപ്പം എച്ച്ആര്‍ഡിഎസ് അറിയിച്ചു.  

ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. വനിതാ ശാക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിട്ടായിരുന്നു സ്വപ്‌നയുടെ നിയമനം.  ഒരാഴ്ച മുമ്പ് തന്നെ പാലക്കാട്ടെ ഫ്‌ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു. 

 അതേസമയം ഗൂഢാലോചന കേസില്‍ സ്വപ്ന ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ എത്താതിരുന്നത്. എറണാകുളം പോലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 

  comment

  LATEST NEWS


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.