×
login
സ്വപ്‌നയുടെ അഭിഭാഷകനെതിരെയുള്ള മതനിന്ദ കേസ്: 21 വരെ അറസ്റ്റ് ചെയ്യരുത്, താത്കാലികമായി വിലക്കുമായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

കൊച്ചി : സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരെയുള്ള മതനിന്ദ കേസില്‍ അറസ്റ്റിന് താത്കാലിക വിലക്കുമായി കോടതി. കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.  

സ്വപ്‌ന സുരേഷിന്റെ കേസ് കൃഷ്ണരാജ് ഏറ്റെടുക്കുകയും, മുഖ്യമന്ത്രിക്കെതിരെ അവര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് അഭിഭാഷകനെതിരെ പോലീസ് കേസെടുക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍. അനൂപിന്റേതാണ് പരാതി.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയെടുത്ത കേസെടുത്തിരിക്കുന്നത്. താന്‍ മതപരമായ നിന്ദ നടത്തിയിട്ടില്ല. ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച കേസാണിത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണ് താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തതെന്നും കൃഷ്ണരാജ് കോടതിയില്‍ അറിയിച്ചു.


 

 

 

  comment

  LATEST NEWS


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.