×
login
ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് കുറയുന്നു; ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

തൃശൂര്‍: ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് മുസ്ലിങ്ങളുടേതിനേക്കാള്‍ കുറവാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. വിശ്വാസികള്‍ക്കിടയില്‍ വിതരണത്തിനായി തയ്യാറാക്കിയ സഭയുടെ 26 പേജുകളുള്ള കൈ പുസ്തകത്തിലാണ് കണക്കുകള്‍. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും കൈപുസ്തകത്തിലുണ്ട്. 1911 മുതല്‍ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ നിരക്ക് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി.  

2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.


രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്ന് കൈ പുസ്തകത്തില്‍ പറയുന്നു. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പറയുന്ന 'താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്' എന്ന ഡയലോഗോടെയാണ് പുസ്തകത്തിലെ കുറിപ്പ് തുടങ്ങുന്നത്. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ക്രൈസ്തവ സമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്മയില്‍ പ്രചരിപ്പിക്കാനാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയത്.

 

 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.