login
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍‍; കളക്ടര്‍‍ക്ക് റിപ്പോര്‍ട്ട്‍ കൈമാറി

ഭൂമി വില്‍പന നടത്തിയതിന്റെ സാധുത ലാന്റ് റവന്യൂ കമ്മിഷണറെ സമീപിച്ച് പരിശോധിക്കണമെന്നും കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം: പൊലീസ് വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍റിപ്പോര്‍ട്ട് നല്‍കി. സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചിരുന്ന വസന്ത ഭൂമി വിലകൊടുത്ത വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പുറമ്പോക്കല്ല. പോങ്ങില്‍ ലക്ഷം വീടു കോളനയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍ ഭൂമി കയ്യേറിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി വില്‍പന നടത്തിയതിന്റെ സാധുത ലാന്റ് റവന്യൂ കമ്മിഷണറെ സമീപിച്ച് പരിശോധിക്കണമെന്നും കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആറരസെന്റ് ഭൂമിയാണ് പരാതിക്കാരിയായ വസന്തയുടെ കൈവശമുള്ളത്. ഇതില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജന്‍ കയ്യേറി ഷെഡ് കെട്ടി താമസിച്ചത്. ഈ ഭൂമി പുറമ്പോക്കാണെന്നും വസന്ത അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്നുമാണ് ആക്ഷേപം. ഇക്കാര്യത്തിലാണ് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പരിശോധന നടത്തിയത്. നാല്‍പതു വര്‍ഷം മുന്‍പ് ലക്ഷംവീട് നിര്‍മാണത്തിനായി പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതിനുശേഷമിത് പല ആളുകള്‍ക്കായി പട്ടയം അനുവദിച്ചിട്ടുണ്ട്. ഈ പട്ടയഭൂമി വസന്ത സുഗന്ധിയെന്ന ആളില്‍നിന്ന് പണംകൊടുത്ത് വാങ്ങി ഇപ്പോള്‍ കൈവശം വച്ചിരിക്കുകയാണ്. പട്ടയഭൂമിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലക്ഷം വീടുകള്‍ക്ക് അനുവദിച്ച പുറമ്പോക്ക് ഭൂമിയുടെ വില്‍പന സംബന്ധിച്ച് തൊണ്ണൂറിന് മുന്‍പും ശേഷവും സര്‍ക്കാര്‍ രണ്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവുകള്‍ പ്രകാരം വില്‍പനയ്ക്ക് സാധൂകരണം നല്‍കാനാകുമോയെന്ന് വ്യക്തമാക്കേണ്ടത് ലാന്റ് റവന്യൂ കമ്മിഷറാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കളക്ടര്‍ റിപ്പോര്‍ട്ട് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറും.  

 

 

  comment

  LATEST NEWS


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.