×
login
കേരളത്തിൽ താലിബാനിസം‍ വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം

എൽഡിഎഫും യുഡിഎഫും കേരളത്തില്‍ തീവ്രവാദം വളരുന്നതിന് സഹായിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസി എഎൻഐയോട് സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.

ന്യൂദൽഹി: എൽഡിഎഫും യുഡിഎഫും കേരളത്തില്‍ തീവ്രവാദം വളരുന്നതിന് സഹായിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.  വാർത്താ ഏജൻസി എഎൻഐയോട് സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.  

 നാർക്കോട്ടിക്‌സ് ജിഹാദ് പരമാർശത്തിന് ശേഷം ക്രിസ്ത്യൻ വിഭാഗക്കാർക്കും പാലാ ബിഷപ്പിനും സുരക്ഷ നൽകണമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനത്തിന്‍റെ പ്രതികരണം.

കേരളത്തിൽ വലിയ തോതിലാണ് താലിബാനിസം വളരുന്നത്. കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിലെ പല ഭാഗങ്ങളിലും ഇത് ഉയർന്നു വരുന്നുണ്ട്. ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരാമർശവും കണ്ണന്താനം ചൂണ്ടിക്കാട്ടി. സപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത്.

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.