×
login
ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

2011ല്‍ ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ തയ്യാറായതാണ്. തുടര്‍ന്ന് 2014ല്‍ ആദ്യം 17ലക്ചറര്‍മാരുടെ നിയമനം പിഎസ്എസിക്ക് വിട്ടു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കിയതിലെ അപാകതകള്‍ നിയമനത്തിന് കുരുക്കായി.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റിലും കാലടി സര്‍വ്വകലാശാലയിലും അധ്യാപക നിയമനം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം. പത്ത് വര്‍ഷമായിട്ടും ഡയറ്റില്‍ നിയമനം നടത്തുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചു.  

ഡയറ്റല്‍ തസ്തികകളുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷമായിട്ടും ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യല്‍ റൂള്‍ ഇനിയും പിഎസ്‌സിക്ക് കൈമാറാത്തതാണ് നിയമനം വൈകാനുള്ള പ്രധാന കാരണം.  

2011ല്‍ ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ തയ്യാറായതാണ്. തുടര്‍ന്ന് 2014ല്‍ ആദ്യം 17ലക്ചറര്‍മാരുടെ നിയമനം പിഎസ്എസിക്ക് വിട്ടു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കിയതിലെ അപാകതകള്‍ നിയമനത്തിന് കുരുക്കായി.  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അപകാതകള്‍ പരിഹരിച്ചെങ്കിലും ഈ സ്‌പെഷ്യല്‍ റൂള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറിയിട്ടില്ല. 

ഡയറ്റില്‍ 14 ജില്ലകളിലും പ്രിന്‍സിപ്പാളും അധ്യാപകരുമുണ്ട്. നിലവില്‍ 143 സ്‌കൂള്‍ അധ്യാപകരെ ഡെപ്യുട്ടേഷനില്‍ നിയമിച്ചാണ് പ്രവര്‍ത്തനം. ഒരുവര്‍ഷത്തെക്കാണ് ഇവരെ നിയമിച്ചതെങ്കിലും ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിക്കുകയാണ്. പിഎസ്‌സി വഴിയുള്ള നിയമനം നിലവില്‍ ജോലി ചെയ്തുവരുമെന്ന് ചൂണ്ടിക്കാട്ടി ഡെപ്യുട്ടേഷന്‍കാരുടെ ഹര്‍ജി നല്‍കുകയും ഇതിന് സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ സര്‍ക്കാര്‍ നിയമനത്തിന് തടസം ഉന്നയിക്കുന്നത്.  

അതേസമയം കാലടി സര്‍വകലാശാല മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ നിയമവിരുദ്ധമായി പബ്ലിക്ക് ഓഫീസറായി നിയമിച്ചെന്നും ആരോപണമുണ്ട്. വിജ്ഞാപനമില്ലാതെയാണ് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തിയതെന്നാണ് ആരോപണം. താത്ക്കാലിക നിയമനങ്ങള്‍ പോലും നടപടിക്രമം പാലിക്കാതെ സര്‍വകലാശാലയില്‍ നടത്താനാവില്ല. എന്നിരിക്കേയാണ് വിജ്ഞാപനം നടത്താതെ പബ്ലിക് ഓഫീസറെ നിയമിച്ചിരിക്കുന്നത്.  

 

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.