നടന്‍ കാര്‍ത്തിയുടെ 25മത്തെ സിനിമയായ ജപ്പാന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനം പ്രമാണിച്ച് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു.
'ആരാണു ജപ്പാന്‍ ? അവന് കുംബസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്.' എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.
രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് 'ജപ്പാന്‍'. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാന്‍' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. അല്ലു അര്‍ജുന്റെ ' പുഷ്പ ' യില്‍ ' മംഗളം സീനു ' എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകന്‍ വിജയ് മില്‍ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍.
സി. കെ.അജയ് കുമാറാണ് പി.ആര്‍.ഒ. ജീ.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ അരസ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സംവിധായകന്‍ രാജു മുരുകന്‍ കാര്‍ത്തി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ' ജപ്പാന്‍ ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളത്തിലുമാണ് 'ജപ്പാന്‍' ചിത്രീകരിക്കുന്നത്. ദീപാവലിക്ക് 'ജപ്പാന്‍' റിലീസ് ചെയ്യും.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു