×
login
ലഹരിക്കെതിരെ പോരാടാന്‍ അന്നപൂര്‍ണ: സച്ചിന്റെ ആത്മകഥ അന്നപൂര്‍ണ ഗിവ് മോര്‍ പദ്ധതിയിലൂടെ നൂറു വിദ്യാലയങ്ങളിലേക്ക്

ലഹരി വിരുദ്ധ പ്രചരണത്തിന് സ്‌പോര്‍ട്‌സ് മികച്ച ഉപാധിയാണെന്നും കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ 'പ്ലെയിങ് ഇറ്റ് മൈ വേ' യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്‌കൂള്‍ - കോളേജുകളിലേക്ക് 'അന്നപൂര്‍ണ ഗിവ് മോര്‍' സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത്

കണ്ണൂര്‍: ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആരംഭിച്ച ജസ്റ്റ് സെ നോ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഗിവ് മോര്‍ സൗജന്യ പുസ്തക വിതരണ പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു.

കേരള സര്‍ക്കാരിന്റെ ലഹരി ബോധവത്കരണ പദ്ധതിയായ വിമുക്തിയുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കരിന്റെ ആത്മകഥയായ 'പ്ലെയിങ് ഇറ്റ് മൈ വേ' കേരളത്തിലെ നൂറു വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോഫിന്‍ ജെയിംസും അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രക്ഷധികാരിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് മുന്‍ പ്രസിഡന്റുമായ മഹേഷ് ചന്ദ്ര ബാലിഗയും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ. ഫല്‍ഗുനന്‍ എന്നിവര്‍ ചേര്‍ന്ന് താവക്കര ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണന്‍, നമിത്ത് കൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.  

ലഹരി വിരുദ്ധ പ്രചരണത്തിന് സ്‌പോര്‍ട്‌സ് മികച്ച ഉപാധിയാണെന്നും കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ 'പ്ലെയിങ് ഇറ്റ് മൈ വേ' യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്‌കൂള്‍ - കോളേജുകളിലേക്ക് 'അന്നപൂര്‍ണ ഗിവ് മോര്‍' സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് എന്ന് അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോഫിന്‍ ജെയിംസ് അറിയിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും താവക്കര ഗവ. യു.പി.സ്‌കൂള്‍ ഹെഡ് മാസ്റ്ററുമായ രാധാകൃഷ്ണന്‍ മാണിക്കോത്തിനെ ചടങ്ങില്‍ അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രക്ഷാധികാരിയായ മഹേഷ് ചന്ദ്ര ബാലിഗ പൊന്നാട നല്‍കി ആദരിച്ചു. 

  comment

  LATEST NEWS


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.