×
login
ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിൽ ഗുഡ്സ് ട്രെയിനിന്റെ അപകടം ഒഴിവായി; മഹേഷിന് റെയിൽവേയുടെ പ്രശംസാപത്രവും കാഷ് അവാർഡും

കഴിഞ്ഞ എട്ടിന് വല്ലാർപാടത്ത് നിന്നും 80 കണ്ടെയ്‌നറുകളുമായി ബെംഗളുരുവിലേക്ക് പുറപ്പെട്ട ഗുഡ്സ് ട്രെയിനിനെയാണ് മഹേഷ് അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.

കൊച്ചി: സമയോചിതമായ ഇടപെടലിലൂടെ ഗുഡ്സ് ട്രെയിൻ അപകടം ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിന് അഭിനന്ദന പ്രവാഹം. തിരുവനന്തപുരം ഡിവിഷനൽ ജനറൽ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും മഹേഷിന് സമ്മാനിച്ചു. നിരവധി സംഘടനകളും മഹേഷിനെ ആദരിച്ചു.  

കഴിഞ്ഞ എട്ടിന് വല്ലാർപാടത്ത് നിന്നും 80 കണ്ടെയ്‌നറുകളുമായി ബെംഗളുരുവിലേക്ക് പുറപ്പെട്ട ഗുഡ്സ് ട്രെയിനിനെയാണ് മഹേഷ് അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.  അസാധാരണമായ ശബ്ദം കേട്ടതിനെതുടർന്ന് അപകടം മനസിലാക്കിയ മഹേഷ് പിന്നോട്ട് ഓടി ഗാർഡിനെ ചുവപ്പു കൊടി കാണിക്കുകയായിരുന്നു. ഈ സമയം ട്രെയിനിന്റെ പകുതി വേമ്പനാട്ട് പാലത്തിലേക്ക് കയറിയിരുന്നു.  

മഹേഷ് ചുവപ്പ് കൊടി വീശിക്കൊണ്ട് പിന്നോട്ട് ഓടുന്നതു കണ്ട ഗാർഡ് ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയും ലോക്കോപൈലറ്റിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുപത്തിയഞ്ചാമത്തെ വാഗണിലെ ചക്രങ്ങൾക്ക് തകരാർ കണ്ടെത്തുകയായിരുന്നു. മെക്കാനിക്കൽ ജീവനക്കാരെത്തി തകരറുള്ള വാഗൺ ഒഴിവാക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. തകരാർ മഹേഷിന്റെ ശ്രദ്ധയിൽപ്പെടാതെ ട്രെയിൻ മുൻപോട്ടു പോകുകയായിരുന്നുവെങ്കിൽ പാലത്തിന് മുകളിൽ വച്ച് പാളം തെറ്റി കായലിലേക്ക് മറിയുമായിരുന്നു. 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.