login
മാംഗോജ്യൂസില്‍ കലര്‍ത്തി ദ്രാവകരൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

ഇങ്ങിനെ കടത്താന്‍ ശ്രമിച്ച ജ്യൂസ് നിറച്ച ആറ് ബോട്ടിലുകള്‍ ഒരു യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് പിടികൂടി. ആറ് ബോട്ടിലുകളിലായി ഏകദേശം രണ്ടര കിലോയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. ഇതിന് ഒരു കോടിയോലം വിലവരുമെന്ന് കണക്കുകൂട്ടുന്നു.

കൊച്ചി : നെടുമ്പാശേറി വിമാനത്താവളം വഴി ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തി സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.  

ഇങ്ങിനെ കടത്താന്‍ ശ്രമിച്ച ജ്യൂസ് നിറച്ച ആറ് ബോട്ടിലുകള്‍ ഒരു യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് പിടികൂടി.  ആറ് ബോട്ടിലുകളിലായി ഏകദേശം രണ്ടര കിലോയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. ഇതിന്  ഒരു കോടിയോലം വിലവരുമെന്ന് കണക്കുകൂട്ടുന്നു.  

അസിസ്റ്റൻറ് കമ്മീഷണർ മൊയ്തീൻ നയനയുടെയും സൂപ്രണ്ട്മാരായ ഷീല , മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വർണം പിടികൂടിയത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ദ്രാവകരൂപത്തില്‍ മാംഗോജ്യൂസിലൂടെയുള്ള സ്വര‍്ണ്ണക്കടത്ത് എന്നു പറയപ്പെടുന്നു . ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് .

ജ്യൂസില്‍ ദ്രാവകരൂപത്തിലുള്ള  സ്വർണം കണ്ടെത്താൻ ഉള്ള സംവിധാനങ്ങളൊന്നും ഇപ്പോള്‍ വിമാനത്താവളത്തില്‍ ഇല്ല. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലോ രഹസ്യവിവരമോ ആയിരിക്കാം ഇത് പിടികൂടാന്‍ സഹായകരമായത് എന്ന് കരുതുന്നു.  ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.