×
login
സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി; പ്രാദേശിക തലത്തിലെ വിതരണം തിങ്കളാഴ്ച മുതൽ, മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

ഓഗസ്റ്റ് 18 വരെയാണ് ഓണക്കിറ്റ് വിതരണം. മുന്‍ മാസങ്ങളിലേതുപോലെ എ.എ.വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിഡി, മുന്‍ഗണനേതര നോണ്‍സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് വിതരണം ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച മുതലാണ് പ്രാദേശിക തലത്തിലെ വിതരണം. ഇടപ്പഴിഞ്ഞിയിലെ റേഷൻ കടയിൽ നിന്ന് ബേബി എന്ന വീട്ടമ്മയാണ്  മന്ത്രിയുടെ കയിൽ നിന്ന് ആദ്യ കിറ്റ് ഏറ്റുവാങ്ങിയത്.  

86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പ‌ഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്,  100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ,  സേമിയ അല്ലെങ്കിൽ പാലട  അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്,  ഉപ്പേരി, ഒരുകിലോ ആട്ട, ഒരു  സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. ഗുണമേന്മ ഉറപ്പാക്കിയാണ് കിറ്റ് വിതരണമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പറഞ്ഞു.  

ഓഗസ്റ്റ് 18 വരെയാണ് ഓണക്കിറ്റ് വിതരണം. മുന്‍ മാസങ്ങളിലേതുപോലെ എ.എ.വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിഡി, മുന്‍ഗണനേതര നോണ്‍സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

അതേസമയം ഓണമുണ്ണാന്‍ സ്പെഷ്യല്‍ കിറ്റ് റെഡിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയ മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കമന്റുകളിലധികവും മുഖ്യമന്ത്രിയെയും ഓണകിറ്റിനെയും പരിഹസിച്ചുള്ളവയാണ്. പോലീസുകാരുടെ പിഴയീടാക്കലാണ് മിക്ക കമെന്റുകളിലും വിഷയമായിട്ടുള്ളത്. കിറ്റ് വാങ്ങാന്‍ പോകുന്നവര്‍ ഫൈന്‍ അടക്കാനുള്ള പൈസ കൂടി കയ്യില്‍ കരുതണമെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.