കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതല്‍ തടങ്കലിലാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 2019 മുതല്‍ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്.
കൊല്ലം: ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിരമായി അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ മുളയ്ക്കല്‍ തെക്കതില്‍ വീട്ടില്‍ ബാദുഷയെ (27) അറസ്റ്റ് ചെയ്ത് ആറുമാസത്തെ കരുതല്‍ തടങ്കലിലാക്കി.
കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതല്‍ തടങ്കലിലാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 2019 മുതല്‍ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. പ്രദേശത്തെ ഡിവൈഎഫ്ഐയുടെ ഗുണ്ടാസംഘത്തിന്റെ നേതാവ് കൂടിയാണ് ഇയാള്‍. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെടാറുണ്ടായിരുന്നു. പല കേസുകളിലും ഇയാളെ നേതാക്കള്‍ രക്ഷപ്പെടുത്താറുണ്ട്.
2022 ജനുവരിയില്‍ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പില്‍ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതി ജ്യാമ്യത്തില്‍ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുന്‍വശം വച്ച് ഫെബ്രുവരി മാസം ഡിബി കോളേജിലെ വിദ്യാര്‍ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഡിബി കോളേജില്‍ നടന്ന കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷം പുറത്തേക്ക് നീണ്ട് ദിവസങ്ങളോളം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഈ മാസം ഒന്നിന് മൈനാഗപ്പള്ളി ജംഗ്ഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ