×
login
'കോടിയേരിയില്‍' പോര്; ബിനീഷിനെതിരെ വിവരങ്ങള്‍ നല്‍കിയത് ബിനോയ്

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു പരപ്പന ജയിലിലാക്കിയിരിക്കുന്നത്.

കൊച്ചി: സിനിമാക്കഥകളെ വെല്ലുന്നതാണ് 'കോടിയേരി' കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും എന്തും ചെയ്യാന്‍ മടിക്കാത്തവരെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റിന് വിവരം നല്‍കുന്നത് മൂത്ത സഹോദരന്‍ ബിനോയ് കോടിയേരിയും മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണുമാണെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായുള്ള അകല്‍ച്ചയും കുടുംബത്തിലെ മറ്റുചില പ്രശ്‌നങ്ങളുമാണ് സഹോദരനെതിരേ ബിനോയിയുടെ ഇങ്ങനെയൊരു നീക്കത്തിന് കാരണമായി പറയുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയുടെ പേരില്‍ തനിക്കെതിരെയുള്ള കേസ് ആണത്രേ അച്ഛനുമായി ബിനോയ് അകലാന്‍ പ്രധാനകാരണം.

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു പരപ്പന ജയിലിലാക്കിയിരിക്കുന്നത്.

ബിനോയ്ക്കും ജയ്‌സണും കൂട്ടായി തൃശൂര്‍ ജില്ലയില്‍നിന്നുള്ള, ഇടതുപക്ഷ വ്യാപാരി സംഘടനയുടെ തലവനുമുണ്ട്.  ഇവര്‍ ബെംഗളൂരുവില്‍ തങ്ങി, ബിനീഷിനെ സഹായിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നുമുണ്ട്. എന്നാല്‍, തിരുവനന്തപുരത്തെ വീട്ടിലെ ഇ ഡി റെയ്ഡില്‍ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതുമെല്ലാം ഇവരുടെ വ്യക്തമായ സഹായത്തോടെയാണെന്നാണ് വിവരം.

ബിനീഷിന്റെയും അനൂപ് മുഹമ്മദിന്റെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ജയ്‌സണാണ് കൂടുതല്‍ അറിയാമായിരുന്നത്. ബെംഗളൂരു ഇടപാടുകളില്‍ ചിലതില്‍, പ്രത്യേകിച്ച്, ഹയാത് റസ്റ്റോറന്റ് വാങ്ങലില്‍ ജയ്‌സണെ ബിനീഷ് കബളിപ്പിച്ചു. ഈ ഇടപാട് അടക്കം മുഴുവന്‍ വിവരങ്ങളും ജയ്‌സണ്‍ നല്‍കി. അനൂപിന്റെ ബാങ്ക് കാര്‍ഡ് ബിനീഷും കുടുംബവും ഉപയോഗിക്കുന്നത് അറിയാമായിരുന്ന ബിനോയ്, അതിരിക്കുന്ന സ്ഥലംവരെ പറഞ്ഞുകൊടുത്തുവെന്നാണ് വിവരം.

ബിനീഷിന്റെ ഇടപാടുകളില്‍ ജയ്‌സണ്‍ മാത്രമല്ല, സംസ്ഥാന മന്ത്രിസഭയിലുള്ള മുതിര്‍ന്ന സിപിഎം നേതാക്കളില്‍ മറ്റു ചിലരുടെ മക്കള്‍ക്കും ബന്ധമുണ്ട്. ഇഡിയുടെ തുടര്‍ അന്വേഷണങ്ങളില്‍ ആ ബന്ധങ്ങളും പുറത്തുവന്നേക്കാം. എന്നാല്‍, ജയ്‌സണ്‍ കേസില്‍ പെട്ടാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉറപ്പിച്ചാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്.

  comment

  LATEST NEWS


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാബായി ചാനുവിനെ അനുമോദിച്ച് പ്രധാനമന്ത്രി: 'ഇതിനേക്കാള്‍ സന്തോഷകരമായ തുടക്കം ആഗ്രഹിക്കാനാവില്ല'


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്


  വിജയം ഓരോ ഭാരതീയനേയും പ്രചോദിപ്പിക്കുന്നത്; മീരാഭായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


  അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമിത് ഷാ ഷില്ലോംഗില്‍; അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരെ കാണും


  തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം; പ്രതിക്കൂട്ടിലായി തൃക്കാക്കര നഗരസഭ, കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.