×
login
സ്വര്‍ണക്കടത്ത്: കേന്ദ്ര ഏജന്‍സിയുടെ രഹസ്യരേഖയുമായി പ്രതി കോടതിയില്‍; ചോര്‍ന്നത് അബദ്ധത്തിലെന്ന് പോലീസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

'സീക്രട്ട്' എന്ന് പ്രത്യേകം എഴുതിയ കത്ത്, കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കി

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്നു ചോര്‍ന്നു. സംസ്ഥാനപോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് മേധാവിക്കയച്ച രഹസ്യരേഖ സ്വര്‍ണക്കടത്തു കേസിലെ പ്രതി  ഹൈക്കോടതിയില്‍ ഹാജരാക്കി.

കോഫെ പോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച് രഹസ്യക്കത്തു ചോര്‍ന്നത് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വര്‍ണം കടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ഫസലു റഹ്മാനും മറ്റു ചിലര്‍ക്കുമെതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉ ത്തരവിട്ടിരുന്നു. എന്നാല്‍ ഫസലു റഹ്മാന്‍ ഒളിവില്‍പ്പോകുകയും തുടര്‍ന്ന് തടങ്കല്‍ ഉത്തരവു നടപ്പാക്കാന്‍ കഴിയാതാകുകയും ചെയ്തു. ഇതിനിടെ തടങ്കല്‍ ഉത്തരവു ചോദ്യം ചെയ്ത് ഫസലു റഹ്മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി രഹസ്യം എന്ന മേല്‍ക്കുറി േപ്പാടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കയ ച്ച ക ത്തിന്റെ പകര്‍ പ്പും ഹര്‍ജിക്കൊ പ്പം ഹാജരാക്കിയിരുന്നു. 'സീക്രട്ട്' എന്ന് പ്രത്യേകം എഴുതിയ കത്ത്, കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചൂണ്ടിക്കാട്ടി. ഇതേ ത്തുടര്‍ന്ന് കേരള പോലീസില്‍ നിന്നു കോടതി വിശദീകരണം തേടി.  


മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരാളുടെ തടങ്കല്‍ ഉത്തരവു നടപ്പാക്കുമ്പോള്‍ ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്കുകയായിരുന്നുവെന്നും അയാളില്‍ നിന്നാണ് കേസിലെ ഹര്‍ജിക്കാരനു രഹസ്യരേഖയുടെ പകര്‍പ്പു ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്. എന്നാല്‍ കരുതല്‍ തടങ്കല്‍ നടപടിയുടെ ഭാഗമായ രഹസ്യരേഖ ചോര്‍ന്ന് കരുതല്‍ തടങ്കല്‍ നേരിടുന്ന വ്യക്തിക്കു ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ഡിആര്‍ഐക്കു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി.ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്കിയെങ്കിലും, സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യക്കത്തു ചോര്‍ന്നതിനെക്കുറിച്ച് മതിയായ അന്വേഷണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.  

സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിക്കുന്നതു പ്രകാരം സൂപ്രണ്ട് തസ്തികയില്‍ കുറയാത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി രഹസ്യരേഖ ചോരാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശം നല്കി. സ്വീകരിച്ച നടപടി സംബന്ധിച്ചറിപ്പോര്‍ട്ട് നവംബര്‍ 28നു മുന്‍മ്പായികോടതിക്കു ലഭിക്കണമെന്നും നിര്‍ദേശമുണ്ട്.

മുന്‍പു പോലീസ് രഹസ്യമായി തയ്യാറാക്കിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലിസ്റ്റ് പോലീസില്‍നിന്നു തന്നെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കു ചോര്‍ന്നു കിട്ടിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് തൊടുപുഴ സ്വദേശി അനസ് എന്ന പോലീസുകാരനെ പിരിച്ചുവിട്ടിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.