×
login
ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന‍ സര്‍ക്കാര്‍; ജനവാസ, കൃഷിയിട മേഖലകളെ പൂര്‍ണമായി ഒഴിവാക്കി, തിരുത്തിയത് 2019ലെ ഉത്തരവ്

ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

തിരുവനന്തപുരം: ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ കഴിഞ്ഞ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.  

ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോ മീറ്റര്‍ വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള ഉത്തരവാണ് തിരുത്തിയത്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തിയപ്പോഴാണ് 2019ലെ ഉത്തരവ് തിരുത്താന്‍ പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്.   ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.  


വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉത്തരവ് തിരുത്തി ഇറക്കാന്‍ സര്‍ക്കാര്‍ തയാറായത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടുമുള്ള ജനവാസമേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിൻമേലുള്ള ആക്ഷേപങ്ങൾ പരിഗണിച്ചശേഷം ജനവാസ കേന്ദ്രങ്ങൾ പുർണമായും കൃഷിയിടങ്ങളു സർക്കാർ- അർധ സർക്കാർ - പൊതുസ്ഥാപനങ്ങളും ഒഴിവാക്കിയാണ് നിർദേശം കേന്ദ്ര സർക്കാരിന് വനംവകുപ്പ് സമർപ്പിച്ചത്.  

സുപ്രീംകോടതിയുടെ 2022 ജൂൺ മൂന്നിലെ ഉത്തരവിന്മേൽ പുനപരിശോധന ഹരജി സമർപ്പിക്കുന്നതിനും വനംവകുപ്പിനെ ചുമലപ്പെടുത്തിയാണ് ഉത്തരവ്.  

    comment

    LATEST NEWS


    കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


    ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


    പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


    തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


    സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


    കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.