×
login
പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലെറിഞ്ഞു; പ്രതികൾ അറസ്റ്റിൽ, കുടുങ്ങിയത് പ്രതി നല്‍കിയ മറ്റൊരു പരാതിയില്‍

മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഷൈബിന്‍ ഷാബായെ കൊലപ്പെടുത്തുന്നത്.

അറസ്റ്റിലായ പ്രതികൾ

മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫാണ് കേസിലെ മുഖ്യപ്രതി. 2020 ഒക്ടോബറിലാണ് പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഷൈബിന്‍ ഷാബായെ കൊലപ്പെടുത്തുന്നത്.

സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മോഷണകുറ്റത്തിന് പരാതിയുമായി എത്തിയ ഷൈബിനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഷൈബിന്‍ നല്‍കിയ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തികള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ മുന്നിൽ ഒത്തുകൂടി പ്രതിഷേധിക്കുകയും അവിടെ വച്ച്‌ ഇവർ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പോലീസ് പിടിയിൽ ആകുകയും ചെയ്തു.


പോലീസ് ചോദ്യം ചെയ്യലിൽ ഷൈബിന്‍ ഒരു കൊലപാതകം നടത്തിയ വ്യക്തിയാണെന്നും ആരോപിച്ചു. ഇത് അനുസരിച്ച്‌ ഷൈബിന്റെ മുമ്പുള്ള വിവരങ്ങള്‍ ശേഖരിച്ച പോലീസ് കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ കൈക്കലുണ്ടെന്ന് മനസിലാക്കിയ പ്രവാസി കൂടിയായ ഷൈബിന്‍ കൂട്ടാളികളുമൊത്ത് വൈദ്യനെ മൈസൂരില്‍ നിന്ന് കടത്തികൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു കെട്ടിട്ടത്തില്‍ വച്ച്‌ ഒറ്റമൂലി കൈക്കലാക്കുന്നതിന്റെ ഭാഗമായി ഷാബാ ഷെരീഫിനെ കടുത്ത പീഡന മുറകള്‍ക്ക് വിധേയനാക്കി. ഒന്നരവര്‍ഷത്തോളം ഇപ്രകാരം ഷാബാ ഷെരീഫിനെ പീഡിപ്പിച്ചെങ്കിലും ഇയാളില്‍ നിന്ന് ഒറ്റമൂലിയുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഒടുവില്‍ മ‌ര്‍ദ്ദനത്തിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ഷാബാ ഷെരീഫ് മരണമടയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഷാബാ ഷെരീഫിന്റെ മൃതശരീരം ഷൈബിനും കൂട്ടാളികളും ചേര്‍ന്ന് കഷണങ്ങളാക്കി നുറുക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞു.

    comment

    LATEST NEWS


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.