×
login
സ്മൃതി ജ്യോതികള്‍ സംഗമിച്ചു, ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ടു

ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയിലൂടെ പുതിയ കേരളം കേളപ്പജിയുടെ ആദര്‍ശങ്ങളെ നെഞ്ചേറ്റുമെന്ന് രജനി സുരേഷ് പറഞ്ഞു.

കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ജ്യോതിപ്രയാണം കോഴിക്കോട് കോന്നാട് കടപ്പുറത്ത് കെ.പി. കേശവമേനോന്റെ സ്മൃതികുടീരത്തില്‍ സമാപിച്ചപ്പോള്‍

കോഴിക്കോട്: കേളപ്പജി നയിച്ച ഉപ്പുസത്യഗ്രഹ യാത്രയുടെ പുനരാവിഷ്‌കാരത്തിന് ചരിത്ര പ്രസിദ്ധമായ തളി ക്ഷേത്രനടയില്‍നിന്ന് തുടക്കമായി. സ്മൃതിയാത്രയുടെ മുന്നോടിയായി അങ്ങാടിപ്പുറം തളിക്ഷേത്രത്തില്‍ നിന്ന് ഇന്നലെ തുടര്‍ന്ന ജ്യോതി പ്രയാണ യാത്ര കെ.പി. കേശവമേനോന്‍ അന്ത്യവിശ്രമം കൊള്ളുന്ന കോന്നാട് കടപ്പുറത്ത് സമാപിച്ചു.  

അയ്യത്താന്‍ ഗോപാലന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കുട്ടിക്കൃഷ്ണ മാരാര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ശഹീദ്ഹിന്ദ് ടി.പി. കുമാരന്‍ നായര്‍, വി.കെ. കൃഷ്ണമേനോന്‍, എ.വി. കുട്ടിമാളു അമ്മ, രാധാകൃഷ്ണ മേനോന്‍, വി.എം. കൊറാത്ത്, മൊയ്തു മൗലവി, ഡോ. കെ. മാധവന്‍കുട്ടി എന്നിവരുടെ ഓര്‍മകള്‍ ജ്വലിപ്പിച്ച ദീപശിഖകള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് സമീപമുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സംഗമിച്ചു. ശേഷം കോന്നാട് കടപ്പുറത്ത് എത്തി. തുടര്‍ന്ന് നടന്ന സമ്മേളനം എഴുത്തുകാരിയും തപസ്യ കോഴിക്കോട് ജില്ലാ അധ്യക്ഷയുമായ രജനി സുരേഷ് ഉദ്ഘാടനം ചെയ്തു. അമൃത മഹോത്സവ സംഘാടക സമിതി ജില്ലാ കണ്‍വീനര്‍ ഗുരുസ്വാമി അധ്യക്ഷനായി.  


ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയിലൂടെ പുതിയ കേരളം കേളപ്പജിയുടെ ആദര്‍ശങ്ങളെ നെഞ്ചേറ്റുമെന്ന് രജനി സുരേഷ് പറഞ്ഞു. മറവിയില്‍ നിന്ന് കേരളത്തെ വീണ്ടെടുക്കാനുള്ള പുത്തന്‍ സ്വതന്ത്രതാ പ്രയാണമാണിതെന്ന് ഗുരുസ്വാമി ഓര്‍മിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത്, മാധ്യമ പ്രവര്‍ത്തകന്‍ ടി. സുധീഷ്, യാത്രാ കണ്‍വീനര്‍ പി.എം. അനൂപ്, പ്രവീണ്‍ തളിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ഇന്ന് രാവിലെ എട്ടിനാണ് തളി ക്ഷേത്രാങ്കണത്തില്‍ നിന്ന് പുറപ്പെടുന്നത്.

  comment

  LATEST NEWS


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.