×
login
മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്മാരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം

മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദേശം നല്കിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്,  വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ്  റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദേശം നല്കിയെന്ന്  റവന്യൂ മന്ത്രി കെ. രാജന്‍. പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റന്റ്  സുരേഷ്‌കുമാര്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൈക്കൂലി ഗുരുതരമായ കുറ്റമാണ്. ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.  

കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കൈക്കൂലിയെ കാണുന്നത്. അഴിമതിക്കാര്‍ക്കെതിരെ ശിക്ഷ വര്‍ധിപ്പിക്കണം. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ടെന്നും മന്ത്രി പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.