×
login
അട്ടപ്പാടി‍യില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; അഞ്ച് പേര്‍ കസ്റ്റഡിയില്‍, തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലെത്തി

തോക്ക് നല്‍കാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് നന്ദകിഷോര്‍ അക്രമി സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

അട്ടപ്പാടി: അഗളിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. ഇയാൾ ഗുരുതര പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.  

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.  അഞ്ച് പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ചെർപ്പുളശ്ശേരി സ്വദേശിയും മൂന്ന് പേർ അട്ടപ്പാടി സ്വദേശികളുമാണ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് നന്ദകിഷോര്‍ അക്രമി സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.  


തോക്ക് നൽകാത്തത് അന്വേഷിക്കാൻ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും തർക്കം ഉടലെടുക്കുകയുമായിരുന്നു. ഇതാണ് നന്ദകിഷോറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. അവശനായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.  

 

 

  comment

  LATEST NEWS


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.